ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസാണെന്ന് ശിവസേന

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് വലിയ കാര്യമൊന്നുമല്ല: ശിവസേന

മുംബൈ| AISWARYA| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2017 (16:55 IST)
രാഹുല്‍ ഗാന്ധിയുടെ മികച്ച പ്രകടനത്തിന്റെ ഫലമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസ്സ് ആണെന്നും അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധാര്‍മിക വിജയം നേടാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചുവെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറയുന്നത്. വര്‍ഷങ്ങളായി ഗുജറാത്ത ഭരിക്കുന്ന ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് വലിയ കാര്യമൊന്നുമല്ലെന്നും ശിവസേന വ്യതമാക്കി.

തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്തിയതിന് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഉദ്ധവി താക്കറെ രംഗത്ത് വന്നത്.

നിര്‍ണ്ണായക ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി പഴക്കമുള്ള പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്നതില്‍ ഒരു എതിര്‍പ്പും കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല രാഹുല്‍ ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നുവെന്നും താക്കറെ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :