ഗുജറാത്ത് ബിജെപിയിൽ നിന്നും അകലുന്നു? ശക്തമായ തീരുമാനവുമായി ബിജെപി; സ്മൃതി ഇറാനി ഗുജറാത്ത് മുഖ്യമന്ത്രി ആയേക്കും

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (09:33 IST)

തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയിലാണ് ബിജെപി. ഗുജറാത്തിൽ വിജയ് രൂപാണി മുഖ്യമന്ത്രിക്കസേര അലങ്കരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഗുജറാത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി ആകാനാണ് സാധ്യതകൾ. സ്മൃതി ഇറാനിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണനയിലുണ്ട്.
 
കടുത്ത പോരാട്ടത്തിനൊടുവിൽ ആറാം തവണയും അധികാരം പിടിച്ചെങ്കിലും ഗുജറാത്തിൽ സീറ്റുകളുടെ എണ്ണം കുറഞ്ഞത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബി ജെ പിയിൽ നിന്നും അകറ്റുകയാണെന്നും സംസാരമുണ്ട്. ശക്തനായ ഒരാൾ മുഖ്യമന്ത്രി ആകണമെ‌ന്ന തീരുമാനമാണ് സ്മൃതിയിൽ എത്തിയത്.
 
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി, ഉപരിതല ഗതാഗത സഹമന്ത്രിയും സൗരാഷ്ട്രയിലെ പാട്ടിദാർ നേതാവുമായ മൻസുഖ് മാണ്ഡവ്യ, കർണാടക ഗവർണറും ഗുജറാത്ത് മുൻ സ്പീക്കറുമായ വജുഭായ് വാല എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയിലുണ്ട്. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്മൃതി ഇറാനി നിഷേധിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മനപൂര്‍വ്വമല്ല, ആളുമാറിയതാ; യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ കൊലയാളിയെ ന്യായീകരിച്ച് പൊലീസ്

ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രതി ശംഭുലാല്‍ ...

news

സിപിഎമ്മിനെ കുടുക്കാൻ സ്വന്തം വീട് കത്തിച്ചു, സ്വയം 'പെട്ടു'!; മുൻ എംഎൽഎ സെൽവരാജ് അറസ്റ്റിൽ

സിപിഎം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിട്ട കേസിൽ മുൻ എം എൽ എ ശെൽവരാജൻ അറസ്റ്റിൽ. ...

news

മലയാളികൾക്ക് ഇത് അഭിമാന നിമിഷം! ഓസ്കാർ നോമിനേഷൻ പട്ടികയിൽ പുലിമുരുകനും!

മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത ...

Widgets Magazine