ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്ന് പരാതി; പ്രമുഖ നടന്‍ ഒളിവില്‍

വെള്ളി, 29 ഡിസം‌ബര്‍ 2017 (12:29 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം  നിരവധി നടിമാരാണ് വിവിധ ഭാഷകളില്‍ പീഡന ആരോപണങ്ങളുമായി എത്തിയത്.  ഇപ്പോഴിതാ പ്രമുഖ നടന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. 
 
ബംഗുളുരു സ്വദേശിനിയായ യുവതിയാണ് കന്നടത്തിലെ പ്രമുഖ നടന്‍ സുബ്രമണ്യ പീഡിപ്പിച്ചെന്ന പരാതി നല്‍കിയിരിക്കുന്നത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 
സുബ്രമണ്യയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
പാര്‍ട്ടിക്കെത്തിയ യുവതിക്ക് ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു. വവിവാഹം നിശ്ചയിച്ചതിനാല്‍ ആദ്യം പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തിന് ശേഷം നടന്‍ അവഗണിക്കാന്‍ തുടങ്ങിയതോടെ യുവതി പരാതിയുമായി എത്തുകയായിരുന്നു. ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സുബ്രമണ്യന്‍ ഒളിവിലാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി പീഡനം അറസ്റ്റ് പൊലീസ് ദിലീപ് സിനിമ Kochi Abuse Rape Cinema Police Arrest

വാര്‍ത്ത

news

മുത്തലാഖ് നിരോധന ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്

മുത്തലാഖ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്. സര്‍ക്കാരിന്റെ ...

news

ഞാൻ മമ്മൂട്ടി ഫാൻസ് മെംബര്‍ അല്ല, അദ്ദേഹത്തിന്റെ ആരാധകനാണ്; കൊലക്കേസ് പ്രതിയോടെന്നവണ്ണം പൊലീസ് പെരുമാറിയെന്ന് പ്രിന്റോ

കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് നടി ...

news

മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയ സംഭവം: നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പാലക്കാടുള്ള സ്കൂളിൽ ദേശീയ ...

news

പള്ളികളും ചാപ്പലുകളും ഇനി സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ

സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളില്‍ ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം നടത്താന്‍ ...