പള്ളികളും ചാപ്പലുകളും ഇനി സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ

കൊച്ചി, വെള്ളി, 29 ഡിസം‌ബര്‍ 2017 (11:00 IST)

സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളില്‍ ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം നടത്താന്‍ അനുവദിക്കില്ലെന്ന് സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. പള്ളികളില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ സഭയെയും വൈദികരെയും അപമാനിക്കുന്നതായും ആരാധനാലയമെന്ന പരിഗണന നല്‍കാതെയാണ് പള്ളിക്കകത്ത് പെരുമാറുന്നതെന്നും സിനഗഡ് കണ്ടെത്തി.
 
പള്ളികളില്‍ അടുത്തിടെ ചിത്രീകരിച്ചിരുന്ന റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിക്കുന്നതാണെന്നും പള്ളിയെ ഉപയോഗിച്ചു വൈദികരെ മോശമായി ചിത്രീകരിക്കുന്നതും വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നെന്നും സഭ പറയുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സഭാ കാര്യാലയത്തില്‍നിന്നു പള്ളി വികാരിമാര്‍ക്കു നിര്‍ദേശം നല്‍കിയതായി മംഗളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയില്‍

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും ...

news

മുത്തലാഖ് കുറ്റമെങ്കിൽ ആദ്യം നീതി ലഭിക്കേണ്ടത് മോദിയുടെ ഭാര്യ യശോദ ബെന്നിന്: ഒവൈസി

മുത്തലാഖ് ക്രിമിനൽ കുറ്റമാണെ‌ങ്കിൽ ഭർത്താവിൽ നിന്നും അകന്ന് കഴിയേണ്ടി വരുന്ന യശോദ ...

news

കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവകളായി ചിത്രീകരിച്ചു, മനുഷ്യത്വരഹിതമായി പാക്കിസ്ഥാൻ പെരുമാറി: രൂക്ഷ വിമർശനവുമായി സുഷമ

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മ അവന്തികയേയും ഭാര്യ ചേതനയേയും പാകിസ്ഥാന്‍ ...

news

മുസ്ലിം ചെറുപ്പക്കാരെ അഴിക്കുള്ളിലാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു: മുത്തലാഖ് ബില്ലിനെതിരെ കോടിയേരി ബാലകൃഷ്ണൻ

കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ...

Widgets Magazine