ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 5 മാര്‍ച്ച് 2018 (22:38 IST)
ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ജനവിശ്വാസം നേടി തിരിച്ച് വരും. ജനവിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്കും കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാഹുല്‍ ‘ട്വീറ്ററില്‍ കുറിച്ചു.
മുത്തശ്ശിയെ സന്ദർശിക്കുന്നതിനായി ഇറ്റലിയിലേക്ക് പോയ രാഹുൽ തിരിച്ചെത്തിയ ശേഷമാണ് പ്രതികരണം നടത്തിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ആത്മാർഥമായി ശ്രമിക്കും. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത എല്ലാ കോൺഗ്രസുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലാണെന്ന വിവരം പുറത്ത് വന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.