വൃദ്ധയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ഇരുപത്തേഴ്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

വൃദ്ധയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ഇരുപത്തേഴ്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

വലപ്പാട്| aparna shaji| Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (12:03 IST)
എഴുപത് വയസ്സുകാരി വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഇരുപത്തേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് തനിയെ താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം.

ഫെബ്രുവരി 14 നായിരുന്നു ഇരുപത്തിയേഴുകാരനായ ദിലീപ് വൃദ്ധയെ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ ദിലീപ് വൃദ്ധയെ തള്ളിയിടുകയും തുടർന്ന് തലയിണ കൊണ്ട് മുഖം അമർത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ വൃദ്ധയുടെ വായിലെ പല്ല് അടർന്ന് വീഴുകയും ചോര കണ്ട് പേടിച്ച ദിലീപ് ഓടി രക്ഷപെടുകയുമായിരുന്നു. വൃദ്ധയുടെ നിലവിളികേട്ട് എത്തിയ അയൽവാസികളാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് ദിലീപിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :