കുതിരയുടെ കാല്‍ തല്ലിയോടിച്ച സംഭവം: ബി ജെ പി എം എൽ എ അറസ്റ്റില്‍

മുസൂറി എംഎൽഎയായ ഗണേഷ് ജോഷിയും സംഘവും തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല് തല്ലിയൊടിച്ചത്.

ഡറാഡൂൺ, ബി ജെ പി, പൊലീസ്, കുതിര, അറസ്റ്റ് deradun, BJP, police, kuthira, arrest
ഡറാഡൂൺ| Sajith| Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (12:15 IST)
പൊലീസ് കുതിരയായ ശക്തിമാന്റെ കാല് തല്ലിയൊടിച്ച ബി ജെ പി എംഎൽഎ ഗണേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുസൂറി എംഎൽഎയായ ഗണേഷ് ജോഷിയും സംഘവും തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല് തല്ലിയൊടിച്ചത്.

കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപി-കോണ്‍ഗ്രസ് വാക്പോരും ആരംഭിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയടുത്ത എംഎല്‍എയും സംഘവും കുതിരയെ മർദിക്കുകയായിരുന്നു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിച്ച ബിജെപിക്കാരുടെ നിഘണ്ടുവിൽ പോലും 'സഹിഷ്ണുത' എന്ന് വാക്ക് ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചു.

കാലിലേക്കുള്ള രക്തയോട്ടം നിലച്ച അവസ്ഥയിലായതിനാൽ ഇന്നലെ രാത്രിയാണ് ശക്തിമാന്റെ കാല് മുറിച്ചുമാറ്റിയത്. വ്രണം പഴുത്തതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുതിരയുടെ ജീവൻ നഷ്ടമാകുന്ന അവസ്ഥയായിരുന്നു. അതാണ് എത്രയും പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :