കലാഭവൻ മണിയുടെ മരണം: മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരന്‍; മൂന്നു സഹായികൾ കസ്റ്റഡിയിൽ; മണി ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കലാഭവൻ മണി, മരണം, സിനിമ, പൊലീസ് kalabavan mani, death, cinema, police
ചാലക്കുടി| Sajith| Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (10:20 IST)
ചലചിത്രതാരം കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിപിൻ,അരുൺ,മുരുകൻ എന്നീ മണിയുടെ ജീവനക്കാരാണ് പൊലീസ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇവരെ ഇപ്പോഴും ചോദ്യം ചെയ്തുവരുകയാണെന്നാണ് സൂചന. മണിയെ ആശുപത്രിയിലെത്തിച്ച സമയത്ത് ഇവരായിരുന്നു മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത്. .

ഇന്നലെ രാത്രി നടന്ന ചാനൽ ചർച്ചയില്‍ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ ആരോപിച്ചിരുന്നു. കൂടാതെ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി പ്രതികരിച്ചു. എന്നാല്‍ അദ്ദേഹത്തിനോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെന്നും കരുതുന്നില്ല. അതിനാൽ തന്നെ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം. ഗുരുതര കരള്‍ രോഗമുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോൾ അനുവദനീയമായതിനേക്കാൾ വളരെ കൂടിയ അളവിൽ അടങ്ങിയിരുന്നുവെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ തന്നോടു പറഞ്ഞിരുന്നതായും രാമകൃഷ്ണന് വ്യക്തമാക്കി‍. വീടിനു സമീപം സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന പാഡിയിൽ മണിയോടൊപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത ആരിലും കാണാത്ത മീഥൈൽ ആൽക്കഹോൾ എങ്ങനെയാണ് മണിയുടെ ശരീരത്തിൽ മാത്രം കാണാനിടയായിയെന്നും രാമകൃഷ്ണൻ ചോദിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :