പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക പീഡനം: ജയില്‍ സൂപ്രണ്ട് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കൃഷ്ണഗഞ്ച് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ടായ കൃപ ശങ്കര്‍ പാണ്ഡെയെക്ക് എതിരായ നടപടി.

കൃഷ്ണഗഞ്ച്, കൃപ ശങ്കര്‍ പാണ്ഡെ, നിതീഷ് കുമാര്‍ Krishnaganj, Kripashankar Pandey, Nitheesh Kumar
കൃഷ്ണഗഞ്ച്| rahul balan| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (18:30 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കൃഷ്ണഗഞ്ച് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ടായ കൃപ ശങ്കര്‍ പാണ്ഡെയെക്ക് എതിരായ നടപടി.
ആദ്യ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ജയിലിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആസന്ദ് കിഷോര്‍ പാണ്ഡെയെ സസ്‌പെന്റ് ചെയ്തത്.

സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
വീഡിയോ വൈറലായതോടെ പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിതീഷ് കുമാറാണ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കൃഷ്ണഗഞ്ച് ജയിലില്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നയാളുടെ മകളെയാണ് ജയില്‍ സൂപ്രണ്ട് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവം ശരിയാണെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ കാമിനി വാല സ്ഥിരീകരിച്ചു. തടവുകാരെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന് കൃപശങ്കറിനെതിരെ മുന്‍പും പരാതി ഉയര്‍ന്നിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :