125 കോടി ജനങ്ങളാണ് ബിജെപിയുടെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി; രാഹുലിന്റെ കിരീടധാരണം ഔറംഗസേബിന്റെ ഭരണം പോലെ

അഹമ്മദാബാദ്, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:28 IST)

രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിനാണ് കോൺഗ്രസ് ഉപാധ്യക്ഷനെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. ഔറംഗസേബിന്റെ ഭരണം പോലെയാണ് രാഹുലിന്‍റെ കിരീടധാരണമെന്നായിരുന്നു മോദിയുടെ പരിഹാസം.   
 
മുഗള്‍ ഭരണകാലത്ത് ഷാജഹാനുശേഷം അദ്ദേഹത്തിന്റെ മകനായ ഔറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതെന്നും മോദി പറഞ്ഞു. തങ്ങളുടേത് ഒരു കുടുംബ പാർട്ടിയാണെന്ന കാര്യം കോൺഗ്രസ് തന്നെ അംഗീകരിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും മോദി പറയുന്നു. അതുകൊണ്ടുതന്നെ ഈ ഔറംഗസേബ് ഭരണം നമുക്ക് വേണ്ട എന്നും മോദി വ്യക്തമാക്കി.
 
ബിജെപിയുടെ ഹൈക്കമാന്‍ഡ് എന്നത് 125 കോടി ജനങ്ങളാണെന്നും മോദി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ വല്‍സദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദീപികയ്‌ക്കെതിരായ വധഭീഷണി; എതിര്‍പ്പ് പരസ്യമാക്കി കങ്കണ - ബോളിവുഡ് ഞെട്ടലില്‍

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ...

news

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം, ഓള്‌ ഗർഭിണി; സ്‌കാൻ ചെയ്തപ്പോള്‍ മൂന്ന്‌ മാസം പ്രായമുള്ള ഗർഭം ! - അതെങ്ങനെ ?

കല്യാണം കഴിഞ്ഞ്‌ വെറും രണ്ടര മാസമാസത്തിനകം ഭാര്യ മൂന്നു മാസം ഗർഭിണി ! അതെങ്ങനെ ...

news

ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു - ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ഡൽഹി- ബിക്കാനിർ പാതയിലാണ് ട്രെയിൻ പാളം തെറ്റി ട്രക്കിലിടിച്ചത്. ശക്തമായ ഇടിയില്‍ ...

news

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

ലതികയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയെയാണ് ഇവര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവ് ...

Widgets Magazine