ദീപികയ്‌ക്കെതിരായ വധഭീഷണി; എതിര്‍പ്പ് പരസ്യമാക്കി കങ്കണ - ബോളിവുഡ് ഞെട്ടലില്‍

മുംബൈ, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:18 IST)

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സിനിമയിലെ നായിക ദീപിക പദുക്കോണിനെതിരെ ഭീഷണി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി  ബോളിവുഡ് നടത്തിയ നീക്കത്തില്‍ എതിര്‍സ്വരം.

ദീപികയ്‌ക്കായി ബോളിവുഡ് ഒന്നടങ്കം സര്‍ക്കാരിന് ഒരു നിവേദനം നല്‍കാന്‍ തീരുമാനിച്ചു ഒപ്പു ശേഖരണം ആരംഭിച്ചിരുന്നു. എന്നാല്‍, ഈ നീക്കത്തില്‍ താന്‍ പങ്കാളിയാകില്ലെന്ന് നടി കങ്കണ റാണാവത്ത് വ്യക്തമാക്കിയതോടെയാണ് അപസ്വരങ്ങള്‍ മറനീക്കി പുറത്തുവന്നത്.

നിവേദനവുമായി ചെന്നുകണ്ട ശബാന ആസ്‌മിയോടാണ് ഒപ്പിടാന്‍ ഒരുക്കമല്ലെന്ന് കങ്കണ തുറന്നുപറഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒപ്പിടാന്‍ കങ്കണയെ ശബാന നിര്‍ബന്ധിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ഒപ്പ് വാങ്ങാതെ ശബാന മടങ്ങി.

ദീപികയും കങ്കണയും തമ്മിലുള്ള പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമാണ് ബോളിവുഡ് ഒന്നടങ്കമായി എടുത്ത തീരുമാനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കങ്കണയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. 2014ല്‍ ഹാപ്പി ന്യൂഇയറിലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം മറനീക്കി പുറത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം, ഓള്‌ ഗർഭിണി; സ്‌കാൻ ചെയ്തപ്പോള്‍ മൂന്ന്‌ മാസം പ്രായമുള്ള ഗർഭം ! - അതെങ്ങനെ ?

കല്യാണം കഴിഞ്ഞ്‌ വെറും രണ്ടര മാസമാസത്തിനകം ഭാര്യ മൂന്നു മാസം ഗർഭിണി ! അതെങ്ങനെ ...

news

ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു - ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ഡൽഹി- ബിക്കാനിർ പാതയിലാണ് ട്രെയിൻ പാളം തെറ്റി ട്രക്കിലിടിച്ചത്. ശക്തമായ ഇടിയില്‍ ...

news

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍

ലതികയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയെയാണ് ഇവര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഭര്‍ത്താവ് ...

news

കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യത : യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് പത്രിക സമര്‍പ്പിച്ച രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് യുപി ...

Widgets Magazine