‘ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാം’: മോദി

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മോദി

ന്യൂഡല്‍ഹി| AISWARYA| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:11 IST)
ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ കാളവണ്ടി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൊണ്ടുവരണമെന്ന മോദിയുടെ അഭിപ്രായത്തിനെ കോണ്‍ഗ്രസ് അടക്കം വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്.

ഇത്തരം ഒരു പദ്ധതിക്ക് വേണ്ടി കോണ്‍ഗ്രസും ശ്രമിച്ചിരുന്നുവെന്നും കഴിയാത്തത് കൊണ്ട് ഇപ്പോള്‍ എതിര്‍ക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ജപ്പാന്‍ സഹായത്തോടെ നിര്‍മിക്കുന്ന പദ്ധതിക്ക് 1.1 ലക്ഷം കോടിരൂപയാണ് ചിലവ് വരുന്നത്.

ഇങ്ങനെ ഒരു പദ്ധതി വന്നാല്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിന് വേണ്ട സിമന്റ്, കമ്പി, തൊഴിലാളികള്‍ എന്നിവ ഇന്ത്യയില്‍ നിന്നാകുമെന്നും മോദി പറഞ്ഞു. ഈ പദ്ധതി നിലവില്‍ വന്നാല്‍ രാജ്യത്തെ ഏറ്റവും അതിവേഗ റെയില്‍വേ പാതയാകും ബുള്ളറ്റ് ട്രെയിന്‍ പാത.

അതേസമയം നിലവിലെ റെയില്‍വേ സംവിധാനങ്ങള്‍ പരിഷ്‌കരിച്ച ശേഷം ബുള്ളറ്റ് ട്രെയിന്‍ നിര്‍മിച്ചാല്‍ മതിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയല്ല സംരഭമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ ഘടകകക്ഷിയായ ശിവസേനയും രംഗത്ത് വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :