വിമര്‍ശിക്കുന്നവരെ കൊല്ലുന്ന വില്ലനാണ് അമിത് ഷാ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (12:19 IST)

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ ‘ഷാകാല്‍’ എന്ന പ്രശസ്ത ബോളിവുഡ് വില്ലന്‍ കഥാപാത്രത്തോടുപമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിമര്‍ശിക്കുന്നവരെയൊക്കെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ക്രൂരനായ വില്ലനായിരുന്നു ഷാകാല്‍ എന്ന വില്ലന്‍. 
 
രാഹുല്‍ തന്റെ ട്വിറ്ററിലൂടെയാണ് അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നിരുന്നു.
 
വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയം കണക്കിലെടുക്കുമ്പോൾ യുപി തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഒന്നുമല്ലെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഒരിക്കലും അധികാരത്തില്‍ വരില്ലെന്നാണ് ഉത്തർപ്രദേശിലെ ജനങ്ങള്‍ പറയുന്നത്. യുപി കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും നേടാനായില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ്; വ്യത്യസ്തനായി ഇന്നസെന്റ്

ഓഖി ചുഴലിക്കാറ്റിൽ ദു‌രിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടനും എം പിയുമായ ഇന്നസെന്റ്. ...

news

നിങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു, നിങ്ങൾക്കൊപ്പം എന്തിനും ഞാനുണ്ട്: പൂന്തുറയിലെ ജനങ്ങളോട് വി എസ്

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ടതില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ ...

news

വേഷം സ്ത്രീയുടേത്, പാസ്പോർട്ടിൽ പക്ഷേ പുരുഷൻ; റിമി ടോമിയുടെ മേക്കപ്പ് ആർട്ടിസ്റ്റിനെ ദുബായിൽ നിന്നു തിരിച്ചയച്ചു

ടാൻസ്‌ജെൻഡർ ആയ കാരണത്താൽ നടി റിമി ടോമിയുടെ മേക്കപ്പ് ആസർട്ടിസ്റ്റിനെ ദുബായ് എയർപോർട്ടിൽ ...

Widgets Magazine