രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 3600 കോടി രൂപ മുടക്കി ശിവജിയ്ക്ക് സ്മാരകം; ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം

മുംബൈ, ശനി, 24 ഡിസം‌ബര്‍ 2016 (10:36 IST)

Widgets Magazine
shivaji-memorial in mumbai, Pm modi will lay foundation stone-of-rs- 3600-cr-shivaji-memorial in mumbai, ബിജെപിക്കെതിരെ ജനരോഷം, 3600 കോടി മുടക്കി ശിവജി സ്മാരകം
അനുബന്ധ വാര്‍ത്തകള്‍

നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 
3,600 കോടി രൂപ മുടക്കി ഛത്രപതി ശിവജിയ്ക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. 
 
അറബി കടലിലെ 15 ഹെക്ടർ പ്രദേശത്താണ് 192 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന് ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്ന വന്‍ പ്രതിഷേധം ഉയരുന്നത്.
 
നികുതിദായകരുടെ പണം ഉപയോഗിച്ച് എന്തിനാണ് ശിവജിയ്ക്ക് സ്മാരകം നിര്‍മ്മിക്കുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം. ഈ പദ്ധതിക്കായി ഉപയോഗിക്കുന്ന പണം ജനോപകാര പ്രദമായ മറ്റു കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്നും ജനങ്ങള്‍ പറയുന്നു. 
 
സാമ്പത്തിക സര്‍വേ പ്രകാരം 3.3 ലക്ഷം കോടി രൂപയാണ് മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ കടം. എല്ലാ സംസ്ഥാനങ്ങളുടേയും മൊത്തം കടം നോക്കുമ്പോള്‍ സിംഹഭാഗവും മഹാരാഷ്ട്രയുടേതാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ കടപട്ടികയിലും ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക് തന്നെയാണ്.
 
അതേസമയം, 22 കി.മീ വരുന്ന രാജ്യത്തെ ഏറ്റവും വലിയ കടൽപാലത്തിന്റെ നിർമ്മാണോദ്ഘാടനവും പ്രധാനമന്ത്രി ഇവിടെ നിർവ്വഹിക്കാനിരിക്കുകയാണ്. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുംബൈ-പൂനെ മെട്രോ പദ്ധതിക്കും മോദി തറക്കില്ലിടുന്നുണ്ട്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നോട്ടുനിരോധനം അധാര്‍മികം‍; എഴുപതുകളിലെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് സമാനമെന്നും ഫോബ്‌സ് മാഗസിന്‍

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി നടപ്പാക്കിയ നോട്ടു നിരോധനം ...

news

ഇന്നും നാളെയും ബാങ്ക് അവധി; എടിഎമ്മുകളും കാലി

നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ നിത്യേന 250 കോടി രൂപയാണ് ...

news

ദുര്‍മന്ത്രവാദത്തിന് ബാലിക ഇരയായി; അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം നടന്നതായി റിപ്പോര്‍ട്ടുകള്‍. ...

Widgets Magazine