പാസ്‍പോര്‍ട്ടിലെ ജനന തീയതിക്ക് തെളിവായി ആധാര്‍ കാര്‍ഡ് മതി: അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍

passport, application ന്യൂഡല്‍ഹി, പാസ്‍പോര്‍ട്ട്, അപേക്ഷ
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (19:01 IST)
പാസ്‌പോര്‍ട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളില്‍ വിദേശകാര്യമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചു. ജനന തീയതി തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന പുതിയ നിര്‍ദേശം.

പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും പരിഗണിക്കുമെന്നും വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഹിന്ദു സന്യാസിമാര്‍ക്ക് അവരുടെ മാതാപിതാക്കളുടെ പേരിന് പകരമായി ഗുരുവിന്റെ പേര് നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :