പ്രധാനമന്ത്രി പറഞ്ഞ അമ്പതുദിവസങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനി ഏതാനും ദിവസം മാത്രം; 500 രൂപ നോട്ടുകളുടെ അച്ചടിയില്‍ വന്‍വര്‍ദ്ധന

ന്യൂഡല്‍ഹി, ശനി, 24 ഡിസം‌ബര്‍ 2016 (09:33 IST)

Widgets Magazine

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ചോദിച്ച അമ്പതുദിവസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതിനിടെ, 500 രൂപ നോട്ടുകളുടെ അച്ചടി അടിയന്തിരമായി വര്‍ദ്ധിപ്പിച്ചു.
 
രാജ്യത്ത് ശക്തമായിരിക്കുന്ന നോട്ടുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇത് അനുസരിച്ച് 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ ഇപ്പോള്‍ ഒരു കോടി നോട്ടുകളാണ് അച്ചടിക്കുന്നത്.
 
500 രൂപ നോട്ടുകളും മറ്റുള്ളവയും അടക്കം 1.9 കോടി നോട്ടുകളാണ് നാസിക്കില്‍ ഓരോ ദിവസവും അച്ചടിക്കുന്നത്. 500 രൂപ കൂടാതെ 20, 50, 100 രൂപയുടെ നോട്ടുകളാണ് നാസിക്കില്‍ അച്ചടിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദുര്‍മന്ത്രവാദത്തിന് ബാലിക ഇരയായി; അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം നടന്നതായി റിപ്പോര്‍ട്ടുകള്‍. ...

news

അഞ്ചേരി ബേബി കൊലക്കേസ്; എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

അഞ്ചേരി ബേബി കൊലക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ...

news

പൊലീസുകാരില്‍ മദ്യപാനശീലം വ്യാപകം; തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി ജി പി

പൊലീസുകാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ...

news

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി

യുഎപിഎ നിയമത്തോടുള്ള വിയോജിപ്പ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ...

Widgets Magazine