കോഴിക്കോട്|
jibin|
Last Updated:
വ്യാഴം, 17 മെയ് 2018 (14:08 IST)
ബക്കറ്റിലെ വെള്ളത്തിൽ മകളെ
മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് ബന്ധുവീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണെന്ന് കുട്ടിയുടെ അമ്മയുടെ മൊഴി.
4 വയസ്സുകാരിയായ ഇന്‍ഷാമാലിയെ ആണ്
സഫൂറ കൊലപ്പെടുത്തിയത്. ഇവരെ നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭർതൃപിതാവിന്‍റെ സഹോദരിയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള നിരാശയാണ് മകളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സഫൂറ വ്യക്തമാക്കിയത്.
11000 രൂപ താന്‍ മോഷ്‌ടിച്ചു. ഇത് ബന്ധുക്കള്‍ അറിയുകയും പിടികൂടുകയും ചെയ്‌തു. തുടര്‍ന്ന് ഭര്‍ത്താവ് ശാസിക്കുകയും ചെയ്‌തു. ഇതോടെയാണ് മക്കളെ കൊന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും സഫൂറ പറഞ്ഞു.
കൈയ്യും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു സഫൂറ ഇന്‍ഷാമാലിയെ മുക്കി കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള ഇളയ മകന്‍ അമൽ ദയാനെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. അമലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സഫൂറയെ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി ഭർത്താവായ മുഹമ്മദ് ഖൈസ് ബുധനാഴ്ച രാത്രി നാട്ടിലെത്താനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം.