ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍

ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍

  Rape case , rape , police , women , പീഡനം , പൊലീസ് , മാനഭംഗം , ആശുപത്രി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 17 മെയ് 2018 (08:30 IST)
ഡല്‍ഹിയില്‍ ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്‌റ്റില്‍. സോനു (25) എന്ന യുവാവാണ് പിടിയിലായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജഹാംഗിർപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ സോനു ആളൊഴിഞ്ഞ പ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് പീഡനം നടന്നതായി വ്യക്തമായത്.

ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റ നിലയിലാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :