ഇനി മുഗൾസരായി റെയി‌വെ ജങ്ഷൻ ഇല്ലാ, പകരം ദീൻ‌ദയാൽ ഉപാദ്യായ് ജങ്ഷൻ; പേര് മാറ്റി കേന്ദ്ര സർക്കാർ

ചൊവ്വ, 5 ജൂണ്‍ 2018 (18:59 IST)

Widgets Magazine

ലഖ്നൌ: ഉത്തർ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ മുഖൾസരായി റെയിൽ‌വേ സ്റ്റേഷന്റെ പേര് മറ്റി ഇനി മുതൽ ദീൻ‌ദയാൽ ഉപാദ്യായ് ജങ്ഷൻ എന്നായിരിക്കും ജങ്ഷൻ അറിയപ്പെടുക. മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യ പ്രകാരമാണ് റെയിൽ‌വേ ജങ്ഷന്റെ പേര് മാറ്റിയത്. 
 
പേരു മറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപ് യോഗി ആദിത്യനാഥ്  നൽകിയ അപേക്ഷയിൽ അന്നു തന്നെ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ആർ എസ് എസ് നേതാവായിരുന്ന ദീൻ ദയാൽ ഉപാദ്യായ് ഈ റെയിൽ‌വേ സ്റ്റേഷന് സമീപത്ത് വച്ചാണ് കൊല്ലപ്പെട്ടത്. ഇതാണ് പേരുമാറ്റത്തിന് പിന്നിൽ. 
 
അതേ സമയം പേരുമാറ്റിയതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്താല്‍ നഗരങ്ങളുടേയും സ്‌റ്റേഷനുകളുടേയും പേരു മാറും, എ എ പിക്ക് വോട്ടു ചെയ്താല്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെ മാറും എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു, സത്യാവസ്ഥ പുറത്തുവരും’ - തരൂര്‍

സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം ...

news

എടപ്പാൾ പീഡനം: മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതി

എടപ്പാളിൽ സിനിമ തീയറ്ററിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പേര് ...

news

യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ‘ഒല’ ഡ്രൈവര്‍ അറസ്‌റ്റില്‍

യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ഒല ടാക്‍സി ഡ്രൈവര്‍ അറസ്‌റ്റില്‍. ...

news

വെടീ നിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

പാകിസ്ഥാന വെടി നിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ...

Widgets Magazine