‘തുറന്നുപറയട്ടെ, അതിന് സാധ്യത കുറവാണ്': ലോകകപ്പ് നേട്ടത്തെക്കുറിച്ച് റൊണാൾഡൊ

Sumeesh| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (16:04 IST)
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പോർച്ചുഗല്ലിന് സാധ്യത കുറവാണെന്ന് തുറന്ന് പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റീനൊ റൊണാൾഡൊ. തങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് കടുപ്പമേറിയ ഗ്രൂപ്പിലാണെന്നും. പ്രാധമിക റൌണ്ട് കടക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം എന്നും റൊണൾഡൊ വ്യക്തമാക്കി.

ഗ്രൌണ്ടിൽ തങ്ങൾക്കാകുന്നതെല്ലാം ചെയ്യും. പക്ഷേ, ഇത് ലോകകപ്പാണ്. ഞങ്ങള്‍ ഉൾപ്പെട്ടിരിക്കുന്നത് സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ എന്നിവരുള്‍പ്പെട്ട കഠിനമായ ഗ്രൂപ്പിലും. പ്രാഥമികഘട്ടം കടന്ന് നോക്കൗട്ടിലെത്തുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അത് നേടിക്കഴിഞ്ഞാൽ പിന്നെ എന്തും സംഭവിക്കാം’ ക്രിസ്റ്റീനൊ പറയുന്നു.

ലോകകപ്പ് നേട്ടത്തെക്കുറിച്ച് താരം പറജ്യുന്നത് ഇങ്ങനെ.
‘തുറന്നു പറയട്ടെ അതിന് സാധ്യത കുറവാണ്. ഞങ്ങൾ ഫേവറിറ്റുകളുടെ കൂട്ടത്തിലുമല്ല. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ സ്പെയിൻ അർജന്റീന തുടങ്ങി ചുരുക്കം ചില ടീമുകളേ ഫേവറിറ്റുകളുടെ കൂട്ടത്തിൽ വന്നിട്ടുള്ളു എന്നാണ് എന്റെ വിലയിരുത്തൽ. അവരെല്ലാം വലിയ ടീമുകളാണ്. എന്നാൽ ലോകകപ്പിൽ ഓരോ ദിവസത്തേയും പകടന;ത്തിനനുസരിച്ചാണ് മത്സരഫലം. അതിനാൽ തങ്ങളുടെ ശക്തി മൈതാനത്ത് പ്രകടിപ്പിക്കാൻ തയ്യാറാണ്‘.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :