എടപ്പാൾ പീഡനം: മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതി

ചൊവ്വ, 5 ജൂണ്‍ 2018 (18:08 IST)

Widgets Magazine

തിരുവനന്തപുരം: എടപ്പാളിൽ സിനിമ തീയറ്ററിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പേര് പരാമർശിച്ചതിന് മുഖ്യമന്ത്രിക്കെതിരെ ഡി ജി പിക്ക് പരാതി. വിശയത്തിൽ തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടി പറയവെ മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.  
 
ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയത് പോക്സോ നിയമപ്രകാരമുള്ള കുറ്റമാണെന്നും ഇത് ഇരയെ തിരിച്ചറിയാൻ സഹായിക്കും എന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സിദ്ദിഖ് പന്താവൂരാണ് ഡി ജി പിക്ക് പരാതി നൽകിയിരിക്കുന്നത്.
 
അതേസമയം സംഭവത്തിൽ എസ് ഐയെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം എസ് ഐ കെജി ബേബിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ് ഐയ്ക്കെതിരെ പോസ്കോ ചുമത്തിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിപ്പിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ‘ഒല’ ഡ്രൈവര്‍ അറസ്‌റ്റില്‍

യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ഒല ടാക്‍സി ഡ്രൈവര്‍ അറസ്‌റ്റില്‍. ...

news

വെടീ നിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

പാകിസ്ഥാന വെടി നിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ...

news

ബി ജെ പിക്കെതിരെ ഒന്നിക്കുന്നത് ഒസാമ ബിൻ ലാദന്റെ പിൻ‌ഗാമികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബി ജെ പിക്കെതിരെ രാജ്യത്താകമാനം രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തിൽ അണിചേരുന്നവരെ ...

Widgets Magazine