ബി ജെ പിക്കെതിരെ ഒന്നിക്കുന്നത് ഒസാമ ബിൻ ലാദന്റെ പിൻ‌ഗാമികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ചൊവ്വ, 5 ജൂണ്‍ 2018 (16:43 IST)

ബി ജെ പിക്കെതിരെ രാജ്യത്താകമാനം രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തിൽ അണിചേരുന്നവരെ കൊല്ലപ്പെട്ട അൽ ഖ്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ പിൻ‌ഗാമികളായി ചിത്രികരിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രംഗത്ത്.   
 
ഒസാമ വാദികളും മാവോവാദികളും വര്‍ഗീയവാദികളും കമ്യൂണിസ്റ്റുകളും  എന്‍ഡിഎയ്‌ക്കെതിരെ ഒന്നിക്കുന്നുവെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. ബി ജെ പിക്കെതിരെ രാജ്യത്താകമാനം പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തിലാണ് ഗിരിരാജ് സിങ്ങിന്റെ പ്രതികരണം. എൻ ഡി എ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സർക്കാരിനെതിരെ ഉയരുന്ന എല്ലാ ശകതികളെയും അടിച്ചമർത്തും എന്നും അദ്ദേഹം അവകാശ വാദം ഉന്നയിച്ചു. 
 
അതേ സമയം കർണ്ണാടകത്തിൽ വിജയം പിടിച്ചെടുത്തതും ഉപ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും 2019ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മോദി മാജിക് ഉണ്ടാകും എന്ന വാദവുമായി  ബിജെപി വക്താവ് സംബിത് പത്രയും രംഗത്തെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാലയെ കൈവിട്ട് ഉലകനായകനും; കമല്‍‌ഹാസന്റെ നിലപാടില്‍ ഞെട്ടി രജനി ആരാധകര്‍

മക്കള്‍ നീതി മയ്യം നേതാവ് കമല്‍‌ഹാസനും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും തമ്മിലുള്ള അടുപ്പം ...

news

മകൻ ഗുണ്ടാസംഘത്തെ പൊലീസിന് കാണിച്ചുകൊടുത്തു; അച്ഛനെക്കൊന്ന് പ്രതികാരം തീർത്തു

അഡ്വക്കേറ്റ് സമ്പത്ത് കുമാറിന്റെ അച്ഛൻ രാധാകൃഷ്‌ണ(60)നെ തിങ്കളാഴ്‌ച രാവിലെ നാലംഗസംഘം ...

news

കെവിന്‍ വധം: ‘നീനു മാനസികരോഗി, ചികിത്സ ലഭ്യമാക്കണം’ - വെളിപ്പെടുത്തലുമായി പിതാവ് രംഗത്ത്

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. കെവിന്റെ വീട്ടില്‍ ...

news

സുനന്ദയുടെ മരണം: തരൂരിന് കുരുക്ക് മുറുകുന്നു, കുറ്റപത്രം കോടതി സ്വീകരിച്ചു - തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷണം

സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രിയും ...

Widgets Magazine