വെടീ നിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

ചൊവ്വ, 5 ജൂണ്‍ 2018 (17:37 IST)

ഡൽഹി: പാകിസ്ഥാന വെടി നിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. അതിർത്തിയിൽ തുടർച്ചയായി സൈന്യം ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 
 
പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു പ്രകോപനവും ഇല്ലാതെ നടത്തുന്ന ആക്രമങ്ങൾക്ക് ഉചിതമായമറുപടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിർത്തിയിൽ സുരക്ഷ ഉറപ്പു വരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും. പാകിസ്ഥാന്റെ  ഭാഗത്ത് നിന്നുള്ള ഏത് അക്രമങ്ങൾക്കും മറുപടി നൽകിയിരിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാകി. 
 
അതേ സമയം ഫ്രാ‍ൻസിൽ നിന്നും റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാളിൽ ഒരു രൂപയുടെ അഴിമതി പോലുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 204 പ്രതിരോധ ഇടപാടുകളിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ടെന്നും എല്ലാം കരാറുകളും സുതാര്യമാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ സൈന്യത്തിൽ ആയുധക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബി ജെ പിക്കെതിരെ ഒന്നിക്കുന്നത് ഒസാമ ബിൻ ലാദന്റെ പിൻ‌ഗാമികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബി ജെ പിക്കെതിരെ രാജ്യത്താകമാനം രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തിൽ അണിചേരുന്നവരെ ...

news

കാലയെ കൈവിട്ട് ഉലകനായകനും; കമല്‍‌ഹാസന്റെ നിലപാടില്‍ ഞെട്ടി രജനി ആരാധകര്‍

മക്കള്‍ നീതി മയ്യം നേതാവ് കമല്‍‌ഹാസനും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും തമ്മിലുള്ള അടുപ്പം ...

news

മകൻ ഗുണ്ടാസംഘത്തെ പൊലീസിന് കാണിച്ചുകൊടുത്തു; അച്ഛനെക്കൊന്ന് പ്രതികാരം തീർത്തു

അഡ്വക്കേറ്റ് സമ്പത്ത് കുമാറിന്റെ അച്ഛൻ രാധാകൃഷ്‌ണ(60)നെ തിങ്കളാഴ്‌ച രാവിലെ നാലംഗസംഘം ...