വീഡിയോ ദൃശ്യങ്ങൾ വൈറലായി; യുവതിയെ അക്രമിച്ചവരെ പൊലീസ് പിടികൂടി

യുവതിയെ അക്രമിച്ചവരെ പൊലീസ് പിടികൂടി

ഗയ| Rijisha M.| Last Modified ചൊവ്വ, 22 മെയ് 2018 (14:34 IST)
യുവതിയെ മര്‍ദ്ദിച്ച് വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെ പൊലീസ് പിടികൂടി. വിജയ് യാദവ്, സുരേഷ് ചൗധരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഗയയിലായിരുന്നു സംഭവം നടന്നത്.
ഒരുകൂട്ടം ആളുകള്‍ യുവതിയെ ക്രൂരമായി ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവതിയുടെ സുഹൃത്തായ യുവാവും ആക്രമണത്തിന് ഇരയായിരുന്നു. 13 പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. ഇവരിൽ 8 പേരും പ്രായപൂർത്തിയാകാത്തവരാണ്.

പ്രതികളിൽ 2 പേരുടെ മുഖം വീഡിയോയിൽ വ്യക്തമായിരുന്നത് അവരെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചുവെന്ന് ഗയ എസ്‌.പി രാജീവ് മിശ്ര പറഞ്ഞു. വസീര്‍ഗഞ്ച് പോലീസ് ആണ് സംഭവത്തിലെ പ്രതികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :