ട്രെയിനില്‍ പത്തുവയസുകാരിയെ കടന്നുപിടിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍; പീഡനം ചെന്നൈ എക്‌സ്പ്രസില്‍

ട്രെയിനില്‍ പത്തുവയസുകാരിയെ കടന്നുപിടിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍; പീഡനം ചെന്നൈ എക്‌സ്പ്രസില്‍

KP Prem Ananth , molesting , BJP , police , arrested , rape attempt , BJP , ബിജെപി , ചെന്നൈ എക്‌സ്പ്രസ് , പീഡന ശ്രമം , പ്രേമാനന്ദ് , ആര്‍കെ നഗര്‍
ഈറോഡ്/തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (11:20 IST)
ട്രെയിനില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍. 2006
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെപി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം - ചെന്നൈ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പ്രേമാനന്ദിനെ പൊലീസ് കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്‌ക്കിടയാണ് സംഭവം. ബര്‍ത്തില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയുടെ മാറിടത്തില്‍ അഭിഭാഷകന്‍ കൂടിയായ പ്രേമാനന്ദ് സ്‌പര്‍ശിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും ചേര്‍ന്ന് ഇയാളെ പിടികൂടുകയും ടിടിഇ യെ വിവരമറിയിക്കുകയും ചെയ്‌തു.

ഈറോഡില്‍ വെച്ച് പ്രേമാനന്ദനെ പൊലീസിന് കൈമാറി. ഇയാള്‍ കോയമ്പത്തൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. 2006 തെരഞ്ഞെടുപ്പില്‍ ആര്‍കെ നഗറില്‍ നിന്നുമാണ് ഇയാള്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. പെണ്‍കുട്ടിയും കുടുംബവും തിരുവനന്തപുരം സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :