പന്ത്രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഭോപ്പാലിൽ യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു

വെള്ളി, 13 ജൂലൈ 2018 (20:52 IST)

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ബന്ധിയാക്കിയ മുപ്പതുകാരിയായ മോഡലിനെ പത്രണ്ട് മണിക്കുറത്തെ പരിശ്രമത്തിനൊടുവിൽ പൊലീസ് മോചിപ്പിച്ചു. അലിഗഡ് സ്വദേശിയായ രോഹിത്താണ് യുവതിയെ ബന്ധിയാക്കിയിരുന്നത്. യുവതിയെ ആ‍ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
കഴിഞ്ഞ ദിവസം രാത്രിയോടെ യുവതിയുടെ ഫ്ലാറ്റിനുള്ളിലേക് കടന്ന ഇയാൾ തോക്കു ചൂണ്ടി യുവതിയെ മുറിയിൽ ബന്ധിയാക്കുകയും ഫ്ലാറ്റ് അകത്തുനിന്നും കുറ്റിയിടുകയുമായിരുന്നു. യുവതിയുടെ കുടൂംബവും ഫ്ലാറ്റിനുള്ളിൽ ഉണ്ടായിരുന്നു. 
 
യുവതിയെ താൻ പ്രണയിക്കുന്നുണ്ടെന്നും തന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചാൽ മാത്രമേ താൻ യുവതിയെ സ്വതന്ത്രയാക്കു എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്ത്. പന്ത്രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവതിയെ മോചിപ്പിക്കാനായതെന്ന് പൊലീസ് പറഞ്ഞു
 
ഇയാളുടെ ശല്യം അതിരുകടന്നപ്പോൾ നേരത്തെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് രോഹിത്തിനെ കസ്റ്റഡിയിലെടുക്കുകയും താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിവാ‍ഹം കഴിക്കണം; ഭോപ്പാലിൽ യുവാവ് മോഡലിനെ ബന്ധിയാക്കി

മധ്യപ്രദേശിലെ ഭോപ്പാലിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മുപ്പതുകാരിയായ മോഡലിനെ ...

news

പൌഡർ ക്യാൻസറിന് കാരണമായതായി തെളിഞ്ഞു; ജോൺസൺ ആൻ‌ഡ് ജോൺസന് 32,000 കോടി പിഴ

ഫാർമസ്യൂട്ടിക്കൾ രംഗത്തെ ആഗോള ഭീമന്മാരായ ജോൺസൺ ആൻ‌ഡ് ജോൺസന് വൻ തുക പിഴ പ്രഖ്യാപിച്ച് ...

news

ചൈനയിലെ വ്യവസായ പാർക്കിൽ സ്ഫോടനം: 19 മരണം

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വ്യവസായ പാർക്കിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു. 12 ...

news

ഓർത്തഡോക്സ് സഭയിലെ പീഡനം: അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു

കുംബസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ ...

Widgets Magazine