സിനിമയിലെ കാസ്റ്റിംഗ് കൗച്ചും ലൈംഗികാതിക്രമവും; അനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍ രംഗത്ത്

ന്യൂയോര്‍ക്ക്, ബുധന്‍, 14 ഫെബ്രുവരി 2018 (17:23 IST)

 Sunny leone , Sunny statement , casting couch , bollywood , Cinema , porn actre , സണ്ണി ലിയോണ്‍ , ബോളിവുഡ് , കാസ്റ്റിംഗ് കൗച്ച് , ലൈംഗികാതിക്രമം

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സിനിമാ ലോകത്തെ ലൈംഗികാതിക്രമത്തെക്കുറിച്ചും മനസ് തുറന്ന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ രംഗത്ത്.

പലരില്‍ നിന്നും തനിക്ക് നേരെയും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പുറത്തു പറയാന്‍ എനിക്ക് ഭയമായിരുന്നു. അതിനൊപ്പം, എങ്ങനെയാണ് പരാതിപ്പെടുകയെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്നും സണ്ണി വ്യക്തമാക്കി.

ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന ഒരു നടി വിവരം പരസ്യപ്പെടുത്തുകയോ പരാതി നല്‍കാനോ മുതിര്‍ന്നാല്‍ മറ്റുള്ളവരും അതേ പാതയിലെത്തും. മനക്കരുത്തും മാനസിക സമ്മര്‍ദ്ദവും മൂലമാണ് പലരും മോശം അനുഭവങ്ങള്‍ തുറന്നു പറയുന്നത്. ആരുടെ മുന്നിലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറാകാതെ ഉറച്ച മനസോടെ നില്‍ക്കേണ്ടവരാണ് സ്‌ത്രീകളെന്നും സണ്ണി പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചിന് താന്‍ ഇരയായിട്ടില്ല. സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇന്ന് കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നു. സിനിമയില്‍ ഈ സംബ്രദായം ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഞാന്‍ ഭര്‍ത്താവ് ഡാനിയലിനൊപ്പം സുരക്ഷിതയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ല: കാനം

കേരളാ കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിലുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കി ...

news

ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; ചോദ്യം ചെയ്യല്‍ തുടരുന്നു

യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം ...

news

പോണ്‍ നടിക്ക് ട്രംപ് നല്‍കിയത് സ്വന്തം പണം; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

പോണ്‍ താരം സ്‌റ്റോമി ഡാനിയേലും അമേരിക്കന്‍ പ്രസി‌ഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ...

news

മൊബൈലില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭ​ർ​ത്താ​വി​നെ ഭാ​ര്യ ...

Widgets Magazine