ചെന്നൈ|
JOYS JOY|
Last Modified ശനി, 4 ജൂലൈ 2015 (16:45 IST)
തമിഴ്നാട് മുഖ്യമന്ത്രി
ജയലളിത എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ആര്‍ കെ നഗര്‍ നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയലളിതയുടെ വിജയം. എതിരാളിയായിരുന്ന സി പി ഐ സ്ഥാനാര്‍ത്ഥി സി മഹേന്ദ്രന് 10,000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
അനധികൃത സ്വത്തു സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്‌ടമായിരുന്നു. പിന്നീട് കേസില്‍ തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് കോടതി ജയലളിതയെ കുറ്റവിമുക്തയായിരുന്നു.
തുടര്‍ന്ന്, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജയലളിത ആര്‍ കെ പുരത്തു നിന്നായിരുന്നു ജനവിധി
തേടിയത്. ജൂണ്‍ 27ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം 30നായിരുന്നു പുറത്തു വന്നത്.