അരുവിക്കരയില്‍ മുഖ്യമന്ത്രി വര്‍ഗീയ വികാരം ഇളക്കിവിട്ടു: ബാലകൃഷ്ണപ്പിള്ള

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , അരുവിക്കര തെരഞ്ഞെടുപ്പ് , ബാലകൃഷ്ണപ്പിള്ള
കൊട്ടാരക്കര| jibin| Last Modified വ്യാഴം, 2 ജൂലൈ 2015 (12:23 IST)
വര്‍ഗീയ വികാരം ഇളക്കിവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരുവിക്കരയില്‍ വോട്ട് പിടിച്ചെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. സഹതാപതരംഗം അലയടിച്ച അരുവിക്കരിയിലെ കുടുംബയോഗങ്ങളില്‍ പലര്‍ക്കും കോണ്‍ഗ്രസ് പണം നല്‍കിയിരുന്നു. ജനാധിപത്യ പ്രക്രിയയില്‍ നടക്കാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പണാധിപത്യവും മുഖ്യപങ്കു വഹിച്ച തെരഞ്ഞെടുപ്പായിരുന്നു അരുവിക്കരയിലേത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സ്ഥാനാര്‍ഥികളായ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്ലാവരും ജയിച്ചിട്ടുണ്ട്. അരുവിക്കരയെ കേരളത്തിന്റെ കണ്ണാടിയായി കാണേണ്ടതില്ല. കേരളത്തിലും സഹതാപതരംഗം പ്രതിഫലിച്ചുവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ എല്ലായിടത്തും കണ്ടു. അരുവിക്കരയിലെ വോട്ടര്‍മാരെ വര്‍ഗീയമായി തരംതിരിക്കാന്‍ ഇടതുപക്ഷമുന്നണിയൊഴിച്ച് എല്ലാവരും ശ്രമിച്ചു. യാഥാര്‍ഥ്യബോധത്തോടെയല്ല അരുവിക്കരയിലെ ജനങ്ങള്‍ വോട്ട് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും മത്സരിക്കാന്‍ ബിജെപി നേതാവ് ഓ രാജഗോപാലിന് കഴിയുകയുമില്ല.
യാഥാര്‍ഥ്യബോധത്തോടെയല്ല അരുവിക്കരയിലെ ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊട്ടാരക്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :