ഉമ്മന്‍ചാണ്ടി - സുഷമ സ്വരാജ് കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സുഷമാസ്വരാജ് , വിദേശയാത്ര  , ഹതാമത്ത്
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 3 ജൂലൈ 2015 (11:26 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യൂഡല്‍ഹിയില്‍, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജോലി ആവശ്യാര്‍ത്ഥം നടത്തുന്ന നഴ്സുമാര്‍ക്ക് എമിഗ്രേഷന്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുക. വൈകീട്ട് 4 മണിക്കാണ് സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ച.

കുവൈറ്റിലേക്ക് പോകുന്ന നഴ്‌സുമാരില്‍ നിന്ന് ഹതാമത്ത് ആരോഗ്യ പരിശേധനയുടെ പേരില്‍ അധികം പണം വാങ്ങിയതു. മറ്റ് ഏജന്‍സികള്‍ നടത്തുന്ന് ഇടപെടലുകളും സുഷമാസ്വരാരിനെ മുഖ്യമന്ത്രി അറിയിക്കും.

ഇതിനിടയില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്‍െറ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തെ കാണുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്താന്‍ സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :