ആ മലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഇവര്‍ ഐ എസ് ബന്ധമുള്ള പിടികിട്ടാപ്പുള്ളികള്‍

Malayalam, Islamic State, IS, New Delhi,Islam, മലയാളികള്‍, ഇസ്ലാമിക് സ്റ്റേറ്റ്, ഐ എസ്, ന്യൂഡല്‍ഹി, ഇസ്ലാം
ന്യൂഡല്‍ഹി| BIJU| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2017 (20:39 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്ന ഭീകര സംഘടനയില്‍ ചേര്‍ന്നവരെന്നു കണ്ടെത്തിയ മലയാളികളുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) പുറത്തുവിട്ടു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചുകൊണ്ടാണ് ഫോട്ടോകള്‍ പുറത്തുവിട്ടത്.

മോസ്റ്റ് വാണ്ടഡ് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ 21 മലയാളികളുടെ ചിത്രങ്ങളാണ് എന്‍ ഐ എ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പല മതവിഭാഗങ്ങളില്‍ പെട്ട ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും അതിന് ശേഷം ഐ എസില്‍ ചേരുകയും ചെയ്തെന്നാണ് എന്‍ ഐ എ വിലയിരുത്തുന്നത്.

ഈ 21 പേരെയും കഴിഞ്ഞ വര്‍ഷം ജൂണില്‍ കേരളത്തില്‍ നിന്ന് കാണാതാവുകയായിരുന്നു. ഈ 21 പേരില്‍ ആറുപേര്‍ സ്ത്രീകളാണ്. 21 പേരില്‍ ഏറ്റവും തലമുതിര്‍ന്ന ആളുടെ പ്രായം 36 വയസാണ്.

ചെറുസംഘങ്ങളായി തിരിഞ്ഞ് ഇവര്‍ കേരളം വിടുകയും പിന്നീട് രാജ്യം വിടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ വിവിധരാജ്യങ്ങളില്‍ ഉണ്ടാകാമെന്നാണ് എന്‍ ഐ എ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :