aparna|
Last Modified ബുധന്‍, 27 ഡിസംബര്‍ 2017 (18:27 IST)
ആരാധകർക്ക് സമ്മാനവുമായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പ്രദീപ് എം നായർ സംവിധാനം ചെയ്ത പൃഥ്വിയുടെ പുതിയ ചിത്രം വിമാനം ഫ്രീ ആയി കാണാനുള്ള അവസരം ആരാധകർക്ക് ഒരുക്കിയിരുന്നു. എന്നാൽ, പൃഥ്വിയുടെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമെതിരെ നിർമാതാവ്
ലിബർട്ടി ബഷീർ രംഗത്തെത്തിയിരിക്കുകയാണ്.
ക്രിസ്തുമസ് ദിനത്തിൽ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും രണ്ട് ഷോ വീതം ഫ്രീ ആയിരുന്നു. മലയാസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു നടപടിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മാതാവും വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
സൗജന്യമായി
സിനിമ കാണിക്കാനിറങ്ങിയാല്‍ അതു മറ്റു നിര്‍മാതാക്കളെയും മൊത്തത്തില്‍ സിനിമ വ്യവസായത്തേയും ബാധിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമ കാശുകൊടുത്തു കാണേണ്ടതാണ്, സൗജന്യ പ്രദര്‍ശനം സിനിമയ്ക്ക് ദോഷകരമായേ ബാധിക്കൂ, സിനിമയുടെ മൂല്യത്തെത്തന്നെ സൗജന്യപ്രദര്‍ശനം വെല്ലുവിളിക്കുകയാണെന്നും സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു.
ചിത്രത്തിന്റെ ഒരു ഷോയെങ്കിലും തൊടുപുഴക്കാര്‍ക്കായി സൗജന്യമായി പ്രദര്‍ശിപ്പിക്കണമെന്ന സജിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും ക്രിസ്മസ് ദിനത്തിലെ രണ്ടു ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നു പ്രദീപ് പറഞ്ഞു.