മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ മോദി ചോദ്യം ചെയ്തിട്ടില്ല; വിശദീകരണവുമായി കേന്ദ്രസർക്കാർ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (15:56 IST)

അനുബന്ധ വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി വിശദീകരണം നല്‍കിയത്. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
മൻമോഹൻ സിങ്ങിനെ മനഃപൂർവ്വം അപമാനിക്കാൻ മോദി ശ്രമിച്ചിട്ടില്ല. അത്തരത്തിലുള്ള ധാരണകൾ തെറ്റാണ്. മുൻ ഉപപ്രധാനമന്ത്രി ഹമീദ് അന്‍സാരിയെയും അദ്ദേഹം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഈ നേതാക്കളോടും അവർക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ‍ഞങ്ങൾക്കുള്ളതെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. മുവിശദീകരണം തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
 
അതേസമയം ബിജെപിയുടെ വിശദീകരണം അംഗീകരച്ച പ്രതിപക്ഷം, നിലപാടിൽ നന്ദി പറയുകയും ചെയ്തു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആയിരുന്നു നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണം’: സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണമെന്ന് മുതിര്‍ന്ന ...

news

സൈബർ ആക്രമണം; അറസ്റ്റിലായ പ്രിന്റോ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അംഗം

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവുരുദ്ധതയെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ നടി ...

news

ആരാധകന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് കാർത്തി!

തന്റെ കടുത്ത ആരാധകനായ വിനോദ് കുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതായിരുന്നു കാർത്തി. ...

news

അത് നിങ്ങളുടെ തീരുമാനമാണ്, നിങ്ങളുടെ ഇഷ്ടമാണ്; മായനദി കാണില്ലെന്ന് പറയുന്നവരോട് ടൊവിനോക്ക് പറയാനുള്ളത്

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ...

Widgets Magazine