ചാരക്കേസിലെ വെളിപ്പെടുത്തൽ; സ്വയം പ്രമാണിയാകാൻ ശ്രമിക്കുകയാണ് മുരളീധരനെന്ന് ജോസഫ് വാഴയ്ക്കൻ

ബുധന്‍, 27 ഡിസം‌ബര്‍ 2017 (18:11 IST)

ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎംഹസന്‍ തുടങ്ങിവെച്ച വിവാദത്തിനു പിറകേ മുരളീധരനും വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരിന്നു. പാര്‍ട്ടിയിയില്‍ സ്വയം പ്രമാണിയാകാന്‍ കെ മുരളീധരന്‍ ശ്രമിക്കുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ കോൺഗ്രസിൽ കലാപത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. 
 
പാര്‍ട്ടിയിലേക്ക് മടങ്ങിയ ശേഷവും കെ കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവൃത്തിയുമാണ്. വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കന്‍ തുറന്നടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ കരുണാകരനൊപ്പം നിന്നിട്ടുള്ളത് പത്മജ മാത്രമാണെന്നും ജോസഫ് പറഞ്ഞു.
 
വിവാദം അവസാനിപ്പിച്ചുവെന്ന് പറഞ്ഞശേഷം കുത്തുവാക്കുകള്‍ പറയുന്നത് ശരിയല്ല. പാര്‍ടിയോട് അല്‍പ്പമെങ്കിലും കൂറുണ്ടാകണമെന്നും വാഴയ്ക്കന്‍ പറഞ്ഞു. ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ചായിരുന്നു മുരളീധരൻ രംഗത്തെത്തിയത്. പഴയ ചരിത്രം ചികയാന്‍ നിന്നാല്‍ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിരുഷ്ക ദമ്പതികളുടെ റിസപ്ഷനെത്തിയ താരത്തെ കണ്ട് ആരാധകർ ഞെട്ടി!

ഡിസംബർ പതിനൊന്നിനാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് ...

news

മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ മോദി ചോദ്യം ചെയ്തിട്ടില്ല; വിശദീകരണവുമായി കേന്ദ്രസർക്കാർ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ...

news

‘ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണം’: സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി വസ്ത്രധാരണത്തില്‍ അച്ചടക്കം കൊണ്ടുവരണമെന്ന് മുതിര്‍ന്ന ...

news

സൈബർ ആക്രമണം; അറസ്റ്റിലായ പ്രിന്റോ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അംഗം

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവുരുദ്ധതയെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ നടി ...

Widgets Magazine