ഇർഫാൻ ഖാന് പിടിപ്പെട്ട മാരകരോഗം തലച്ചോറിലെ ക്യാൻസറോ?

വ്യാഴം, 8 മാര്‍ച്ച് 2018 (11:31 IST)

ദേശീയ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ നടന്‍ ഇർഫാൻ ഖാന് പിടിപ്പെട്ട രോഗമേതെന്ന ചര്‍ച്ചകളാണ്. തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന ഇര്‍ഫാന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ഇത്തരം ചർച്ചകൾക്കും ഗോസിപ്പുകൾക്കും വഴിവെച്ചത്. തന്റെ രോഗം എന്താണെന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നാണ് താരം അറിയിച്ചത്. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്, അതുകൊണ്ടുതന്നെ പൂർണ്ണമായ വിവരങ്ങൾ പുറത്തു വരും മുൻപ് ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു.
 
എന്നാൽ, ഇതിനകം തന്നെ ഊഹാപോഹങ്ങൾ പരന്നു കഴിഞ്ഞു. ഇർഫാന് മഞ്ഞപിത്തമാണെന്നായിരുന്നു  ആദ്യം പ്രചരിച്ച വാർത്ത. പക്ഷേ പെട്ടെന്ന് വളരുന്ന ബ്രയിന്‍ ട്യൂമറായ ഗ്രേഡ് ഫോര്‍ ഗ്ലീബ്ലാസ്‌റ്റോമയാണെന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും റേഡിയേഷനും കീമോ തെറാപ്പിയും മതിയെന്ന് ഇര്‍ഫാന്‍ പറഞ്ഞതായുമാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. 
 
ഇര്‍ഫാന് തലച്ചോറില്‍ ക്യാന്‍സറാണെന്ന വാര്‍ത്ത പരന്നതോടെ അഭ്യൂഹങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചു. ആരോഗ്യം മോശമാണ്, അതല്ലാതെ ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. അദ്ദേഹം ഇപ്പോള്‍ ഡെല്‍ഹിയിലാണ് അതു മാത്രമാണ് സത്യം എന്നാണ് സുഹൃത്ത് കോമവ നാഹ്ത ട്വീറ്റ് ചെയ്തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ കാണുന്നത്: ജയരാജന്‍

ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ത്രിപുരയില്‍ വ്യക്തമാകുന്നതെന്ന് സിപിഎം നേതാവും ...

news

നഷ്‌ടമായത് 9000 രൂപ, ദേഷ്യം സഹിക്കാനാകാതെ യുവാവ് ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്നു

പണം തട്ടിയെടുത്ത ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്ന യുവാവ് അ​റ​സ്റ്റി​ൽ. ...

news

ഒടുവില്‍ മഹാത്മാഗാന്ധിക്ക് നേരേയും! - ഇന്ത്യയെ ഇല്ലാതാക്കുകയാണോ ബിജെപിയുടെ ലക്ഷ്യം?

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന കാലം വിതൂരമല്ലെന്നാണ് സംഘപരിവാര്‍ ...

news

ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണ്: അരുണ്‍ ഗോപി

ഒരു അന്താ‍രാഷ്ട്ര വനിതാ ദിനം കൂടി. ആഗോളമായി സ്ത്രീകളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ...

Widgets Magazine