സിനിമയിലെ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധം - മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം, വ്യാഴം, 8 മാര്‍ച്ച് 2018 (07:54 IST)

  Cinema news , Cinema , സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ , സിനിമ , സ്‌ത്രീ

സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി രംഗത്ത്.

സിനിമകളില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ “സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ശിക്ഷാർഹമെന്ന്” സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കൽ, തുടങ്ങിയ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടിവരും.

സംസ്ഥാനത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇക്കാര്യം മുംബയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മുഖാന്തിരം വിഷയം കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജിയണൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.

ഇത് സംബന്ധിച്ച വിശദീകരണം സാംസ്കാരിക വകുപ്പുസെക്രട്ടറി അടിയന്തിരമായി സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അദ്ധ്യക്ഷൻ പി മോഹനദാസ് ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇടത്തോട്ട് തിരിയാനൊരുങ്ങുന്ന തുഷാറിനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം

ഇടഞ്ഞു നില്‍ക്കുന്ന ബിഡി‍ജെഎസിനെ വരുതിയില്‍ നിര്‍ത്താന്‍ പാര്‍ട്ടി ചെയർമാൻ തുഷാർ ...

news

മൊബൈലിന്‍റെ പാസ്‌വേഡ് എന്ത്? കാര്‍ത്തി ചിദംബരം വാ തുറന്നില്ല; ഇനി നുണപരിശോധനയല്ലാതെ വഴിയില്ലെന്ന് സിബിഐ!

ഐ എന്‍ എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നിര്‍ത്തിപ്പൊരിക്കുകയാണ് സി ബി ഐ. ഇനി ...

news

സത്യം എത്രയൊക്കെ മൂടിവെച്ചാലും ഒടുവിൽ തെളിയിക്കപ്പെടും: കോടതി വിധിയിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം

'സത്യം എത്രയൊക്കെ മൂടിവെച്ചാലും തെളിയിക്കപ്പെടും, പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞ ...

news

കിം കി ഡുക്കിന്റെ ‘കാമകേളിക‌ള്‍‘ പുറത്ത് വിട്ട് നടിമാര്‍

പ്രമുഖ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ഗുരുതര ആരോപണവുമായി നടിമാര്‍ ...

Widgets Magazine