അത്ഭുതം, ഇത് ചരിത്രം! - മറ്റൊരു പുതുമുഖത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം!

വ്യാഴം, 8 മാര്‍ച്ച് 2018 (10:54 IST)

Widgets Magazine

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം വരവ് നായകനായിട്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ശരിക്കും പ്രണവിന്റെ തലവര വരെ മാറ്റിയെന്ന് പറയാം. ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുമോയെന്നും അഭിനയം തുടരുമോയെന്നും ഉറപ്പില്ലാതിരുന്ന പ്രണവിനെ ‘തുടര്‍ന്നും അഭിനയിക്കാം’ എന്ന് ചിന്തിപ്പിച്ചതും ആദി തന്നെ. 
 
ഇപ്പോഴിതാ, മലയാളത്തില്‍ ഒരു യുവതാരത്തിനും അവകാശപ്പെടാന്‍ ആകാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ്. പ്രണവിന്റെ ആദി 50 കോടി ക്ലബിലേക്കെത്തുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പോലും പിന്നിടുന്നതിന് മുന്‍പാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്നുണ്ട്. ദിവസേന 190 ഷോകള്‍ ഇപ്പോഴും ആദിയ്ക്കുണ്ടെന്നാണ് സിനിമയുടെ പിആര്‍ എക്‌സിക്യൂട്ടീവുകള്‍ നല്‍കുന്ന വിവരം. കുറച്ച് ദിവസത്തിനകം ആദി 50 കോടി ക്ലബില്‍ കയറു‌മെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍, ഒരു പുതുമുഖ നായകന്റെ ചിത്രം 50 കോടി ക്ലബില്‍ എത്തുക എന്നത് മലയാളത്തില്‍ ആദ്യത്തെ സംഭവമാണ്.
 
ഇതിനോടകം തന്നെ പ്രണവിനെ നായകനാക്കി കൊണ്ടുള്ള രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. രാമലീലയെന്ന ബം‌ബര്‍ ഹിറ്റിനുശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുറത്ത് സൗഹൃദം നടിക്കുന്നവരേക്കാള്‍ സ്നേഹമുള്ളവരായിരുന്നു ജയിലിലുണ്ടായിരുന്നവര്‍: ദിലീപിന്റെ വാക്കുകള്‍ വൈറലാകുന്നു

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയും ...

news

ഏറ്റുമുട്ടുന്നത് ഫഹദും സുരാജും, പാര്‍വതിക്ക് നിരാശപ്പെടേണ്ടി വരില്ല; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്

2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കും. മന്ത്രി എകെ ബാലനാകും ...

news

മോഹന്‍ലാല്‍ ഉള്ളത് 2 മിനിറ്റ്, പക്ഷേ സിനിമ മുഴുവന്‍ ലാല്‍‌ മാജിക് !

സംവിധായകന്‍ രഞ്ജിത് ഉള്‍പ്പടെ പലരെയും ആലോചിച്ചു. ഒടുവില്‍ മഞ്ജു വാര്യര്‍ വഴിയാണ് ...

news

അമ്മയുടെ ഓര്‍മയില്‍ പിറന്നാള്‍ ആഘോഷിച്ച് ജാന്‍‌വി! - കണ്ണു നനയിക്കുന്ന ചിത്രം

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ സൂപ്പര്‍താരം ശ്രീദേവി ദുബായിലെ ഹോട്ടലില്‍ വെച്ച് മരണപ്പെടുന്നത്. ...

Widgets Magazine