ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണ്: അരുണ്‍ ഗോപി

വ്യാഴം, 8 മാര്‍ച്ച് 2018 (10:04 IST)

Widgets Magazine

ഒരു അന്താ‍രാഷ്ട്ര വനിതാ ദിനം കൂടി. ആഗോളമായി സ്ത്രീകളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ നേട്ടങ്ങളെ മാനിക്കാന്‍ ഒരു ദിനം. ഇന്ത്യയിലുള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോഴാണ് ഈ വനിതാ ദിനം കടന്നുവരുന്നത്. 
 
ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു വന്നതെല്ലാം നല്ല സ്ത്രീകളായിരുന്നുവെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണെന്നും അത് ഒരിക്കലും നടക്കില്ലെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. വനിതാദിനാശംസകള്‍ അറിയിച്ചാണ് അരുണ്‍ ഗോപി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
 
അരുണ്‍ ഗോപിയുടെ വാക്കുകള്‍:
 
ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു വന്നതെല്ലാം നല്ല സ്ത്രീകളായിരുന്നു, അമ്മയായും ചേച്ചിയായും കൂട്ടുകാരികളായും പ്രണയമായുമൊക്കെ....!! എന്നേക്കാൾ ഒരുപാട് മുകളിൽ ആയിരുന്നു ഇവരൊക്കെ, അതുകൊണ്ടുതന്നെ എനിക്കൊപ്പം എത്താൻ അവർ മത്സരിച്ചില്ല... കാരണം, ഞാൻ അവർക്കൊപ്പമായിരുന്നു എത്തേണ്ടിയിരുന്നത്. ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണ്... നടക്കില്ല!!! 364 ദിവസം സ്ത്രീകൾക്കൊപ്പമെത്താൻ മത്സരിച്ചു തോൽവി സമ്മതിക്കുന്ന ദിവസമെന്ന നിലയിലാണ് ഞാൻ ഈ ദിവസത്തെ വനിതാ ദിനമായി കാണുന്നത്!!!
വനിതാദിനാശംസകൾWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അരുണ്‍ ഗോപി സിനിമ രാമലീല ദിലീപ് Cinema Ramaleela Dileep വനിതാ ദിനം Arun Gopy Womens Day

Widgets Magazine

വാര്‍ത്ത

news

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം; കല്ലെറിഞ്ഞത് കാവി വസ്ത്രധാരി

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും ...

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം; കല്ലെറിഞ്ഞത് കാവി വസ്ത്രധാരി

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും ...

news

ബംഗളൂരു ദേശീയപാതയിൽ അപകടം; രണ്ട് മലയാളികൾ മരിച്ചു

പിക്കപ്പ് വാന്‍ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് ബംഗളൂരു ദേശീയപാതയിൽ രണ്ട് മലയാളികൾ ...

news

ബിജെപിക്ക് ചിറ്റമ്മ നയമെന്ന് ചന്ദ്രബാബു നായിഡു; എന്‍ഡിഎയില്‍ കലാപക്കൊടിയുയര്‍ത്തി ടിഡിപി മന്ത്രിമാര്‍ ഇന്ന് രാജിവയ്‌ക്കും

ആന്ധ്രപ്രദേശിനു പ്രത്യേക പദവിവേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ ...

Widgets Magazine