മോഹന്‍ലാല്‍ ഉള്ളത് 2 മിനിറ്റ്, പക്ഷേ സിനിമ മുഴുവന്‍ ലാല്‍‌ മാജിക് !

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അമല, പൃഥ്വിരാജ്, Mohanlal, Manju Warrier, Amala, Prithviraj
BIJU| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (21:07 IST)
കുറച്ചുകാലം മുമ്പിറങ്ങിയ 'കെയര്‍ ഓഫ് സൈറാബാനു’ എന്ന സിനിമ കണ്ടവര്‍ക്ക് അറിയാം, ആ ചിത്രത്തില്‍ പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിലൂടെ ശബ്ദസാന്നിധ്യമായി മോഹന്‍ലാലുണ്ട്. മോഹന്‍ലാലിന്‍റെ ശബ്ദം ഉപയോഗിച്ചതിലൂടെ പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രം ആ സിനിമയിലെ ഏറ്റവും ശക്തവും സുന്ദരവുമായ സൃഷ്ടിയായി മാറി. സിനിമ കഴിഞ്ഞിറങ്ങിയാലും പീറ്റര്‍ ജോര്‍ജ്ജ് പ്രേക്ഷകനൊപ്പം വരുന്നത് മോഹന്‍ലാലിന്‍റെ ശബ്ദത്തിന്‍റെ മാസ്മരികത കൊണ്ടാണ്.

നവാഗതനായ ആന്‍റണി സോണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പീറ്റര്‍ ജോര്‍ജ്ജിന് ശബ്ദം നല്‍കാനായി ആദ്യം ആലോചിച്ചത് മോഹന്‍ലാലിനെയല്ല. സംവിധായകന്‍ രഞ്ജിത് ഉള്‍പ്പടെ പലരെയും ആ ശബ്ദം ഡബ്ബ് ചെയ്യാന്‍ ആലോചിച്ചു. ഒടുവില്‍ മഞ്ജു വാര്യര്‍ വഴിയാണ് മോഹന്‍ലാല്‍ സൈറാബാനുവിന്‍റെ ഭാഗമാകുന്നത്.

സൈറാബാനുവിലെ പീറ്റര്‍ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്ന കാര്യത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ‘എന്താണ് സംഭവം?’ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. പിന്നീട് സംവിധായകന്‍ പോയി മോഹന്‍ലാലിനോട് കഥ പറഞ്ഞു. അപ്പോള്‍ തന്നെ സമ്മതം മൂളുകയും പിറ്റേദിവസം എറണാകുളത്തെത്തി ഡബ്ബ് ചെയ്യുകയുമായിരുന്നു.

ചിത്രത്തില്‍ രണ്ട് മിനിറ്റ് മാത്രമാണ് മോഹന്‍ലാലിന്‍റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ സിനിമ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി പീറ്റര്‍ ജോര്‍ജ്ജിനെ മാറ്റാന്‍ ആ രണ്ടുമിനിറ്റ് ശബ്ദം മതിയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :