കുഞ്ഞന്‍ രാജ്യങ്ങള്‍ പോലും നമുക്ക് മുമ്പില്‍; ഇന്റര്‍‌നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയാമോ ?

ഇന്റര്‍‌നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയാമോ ?

  mobile , phone , internet speed , Internent , ഇന്റര്‍‌നെറ്റ് , മൊബൈല്‍ ബ്രോഡ്ബാന്‍ഡ് , ഇന്ത്യ , സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (18:24 IST)
സാങ്കേതിക വളര്‍ച്ചയ്‌ക്കായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും ഇന്റര്‍‌നെറ്റ് വേഗതയുടെ കാര്യത്തില്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികപരമായി ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്.

ഫിക്‍സഡ് ബ്രോഡ്‌ബാന്‍‌ഡ് 78മത് നില്‍ക്കുന്ന ഇന്ത്യ മൊബൈല്‍ ബ്രോഡ്ബാന്‍‌ഡില്‍ 109മത് സ്ഥാനത്താണുള്ളത്. സ്പീഡ് ടെസ്റ്റ് ഗ്ലോബര്‍ ഇന്‍ഡക്‌സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

മൊബൈല്‍ ബ്രോഡ്ബാന്‍‌ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എംബി ശരാശരി ഡൌണ്‍‌ലോഡ് സ്‌പീഡുള്ള നോര്‍വേ ഒന്നാമതും 53.01 വേഗതയുമായി നെതര്‍ലാ‌ന്‍ഡ് രണ്ടാമതുമാണ്. 52.78 വേഗതയുള്ള ഐസ്‌ലാന്‍‌ഡാണ് മുന്നാം സ്ഥാനത്ത്. എന്നാല്‍, ഇന്ത്യയിലെ ശരാശരി വേഗത 8.80 എംബിയാണെന്നതാണ് പരിഹാസമുയര്‍ത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :