ഇന്ത്യന്‍ നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക് വേര്‍ഷന്‍; വിലയോ ?

വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:13 IST)

AUTO, AUTO MOBILE, BUSSINESS, FEATURED, TATA , Tata Tigor , Tata Motors , ടാറ്റ ടിഗോര്‍ ഇലക്ട്രിക് വേര്‍ഷന്‍ , ടാറ്റ ടിഗോര്‍ ഇലക്ട്രിക് , ടാറ്റ , ടിഗോര്‍ ഇലക്ട്രിക് , ടാറ്റ ടിഗോര്‍

ഇലക്ട്രിക് ടിഗോറുമായി ടാറ്റ. കേന്ദ്ര സര്‍ക്കാരിന് വേണ്ടി നിര്‍മ്മിച്ച ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ചിനെ ഗുജറാത്തിലെ സാനന്ത് പ്ലാന്റില്‍ നിന്നുമാണ് പുറത്തിറക്കിയത്. 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി 10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ടാറ്റ ഇലക്ട്രിക് ടിഗോര്‍ പുറത്തിറക്കിയത്.
 
ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റയുടെയും ടാറ്റ മോട്ടോര്‍സ് ആഗോള തലവന്‍ ഗ്വെന്തര്‍ ബുഷെക്കിന്‍റെയും സാന്നിധ്യത്തിലാണ് ഈ വാഹനം പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡിന് മാത്രമാണ് ഈ ടിഗോറിനെ ടാറ്റ നല്‍കുക. 5 വര്‍ഷത്തിനിടെ 10000 കാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.
 
അതേസമയം ഈ കാര്‍ സാധാരണക്കാര്‍ക്ക് ഉടനൊന്നും ലഭ്യമാകില്ലയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഉത്പാദനത്തിന് പേരുകേട്ട ‘ഇലക്ട്ര ഇവി’യില്‍ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ഈ ടിഗോറില്‍ തയ്യാറാക്കിയിരിക്കുന്നത്. 11.2 ലക്ഷം രൂപയായിരിക്കും ഒരു സെഡാന്‍ മോഡലിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ടാറ്റ വാങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ചെറിയ ഉള്ളി കിലോയ്ക്ക് 200രൂപ, സവാളയ്ക്ക് 60; വിലക്കയറ്റം രണ്ടാഴ്ച കൂടി തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍

സവാളയുടേയും ചെറിയ ഉള്ളിയുടേയും വില കുതിക്കുന്നു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ...

news

പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

പ്രതീക്ഷിച്ചതു പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ...

news

ഒടുവില്‍ തീരുമാനമായി; നിരത്തില്‍ നിറഞ്ഞാടാന്‍ പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയിൽ !

കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ ഏറ്റവും ...

news

21,999 രൂപയ്ക്ക് ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം ?; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട് !

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ഫ്ലിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ...

Widgets Magazine