ഈ മാര്‍ഗങ്ങള്‍ മാത്രം മതി... വൈറസ് അക്രമണത്തില്‍ നിന്നും സ്മാര്‍ട്ട്ഫോണിനെ രക്ഷിക്കാം !

ശനി, 9 ഡിസം‌ബര്‍ 2017 (15:14 IST)

Smartphone , Viruses , Mobile , Protect , വൈറസ് അക്രമണം , വൈറസ് , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍

കമ്പ്യൂട്ടറിനെ വൈറസില്‍ നിന്ന് രക്ഷിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ വൈറസ് ആക്രമണത്തില്‍ നിന്നും സ്മാര്‍ട്‌ഫോണുകളെ എങ്ങനെയാണ് രക്ഷിക്കുകയെന്ന കാര്യം പലര്‍ക്കും അറിയില്ല. ഒരു വൈറസ് നിങ്ങളുടെ ഫോണിനെ അക്രമിച്ചാല്‍ അത് ഫോണിലെ എല്ലാ വിവരങ്ങളെയും നശിപ്പിക്കും. എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഫോണിനെ വൈറസ് അക്രമണത്തില്‍ നിന്ന് സംരക്ഷിക്കാം.
 
സ്റ്റെപ്പ് 1: പ്ലേ സ്റ്റോറില്‍ നിന്നും ഒരു നല്ല ആന്റി വൈറസ് സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
 
സ്റ്റെപ്പ് 2: അതിന് നല്ലൊരു പാസ്‌വേര്‍ഡ് നല്‍കുക. ഫേസ് ഡിറ്റക്റ്ററോ അല്ലെങ്കില്‍ പാറ്റേണ്‍ ലോക്കോ ഇതിനായി ഉപയോഗിക്കുന്നതാണ് നല്ലത്.
 
സ്റ്റെപ്പ് 3: ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് സംശയം തോന്നുന്ന വെബ്സൈറ്റുകളില്‍ കറാതിരിക്കുക. അതുപോലെ പരിചിതമല്ലാത്തവരില്‍ നിന്നും ലഭിക്കുന്ന ഏതെങ്കിലും ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടുള്ള മെസ്സേജോ ഇമെയിലോ ലഭിക്കുകയാണെങ്കില്‍, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
 
സ്റ്റെപ്പ് 4: ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വസിക്കാവുന്ന ഇടങ്ങളില്‍ നിന്നു മാത്രം അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യുക. ഒരു കാരണവശാലും തേഡ് പാര്‍ട്ടി വെബ്സൈറ്റുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഇത് ഫോണില്‍ വൈറസ് വരുന്നതിന് കാരണമാകും.
 
സ്റ്റെപ്പ് 5: ഫോണിന്റെ നിര്‍മാണ രീതികളില്‍ നിന്നും ആവശ്യമില്ലാത്ത തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നത് കഴിവതും ഒഴിവാക്കുക. ‘ജെയില്‍ബ്രേക്കിംഗ്’ എന്നറിയപ്പെടുന്ന ഈ മാറ്റം, വൈറസ് ആക്രമണം എളുപ്പത്തിലാക്കും.
 
സ്റ്റെപ്പ് 6: മറ്റുള്ള ആളുകള്‍ അറിയാതിരിക്കുന്നതിനായി ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റകള്‍ക്കും ഫയലുകള്‍ക്കുമെല്ലാം രഹസ്യകോഡുകള്‍ നല്‍കുക. ഇതിലൂടെ കോണ്‍ടാക്റ്റുകള്‍, കലണ്ടറുകള്‍, മീഡിയ ഫയലുകള്‍, ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ എന്നിവയെയും ഫോണിന്റെ മെമ്മറി കാര്‍ഡിനെയും വൈറസുകളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
 
സ്റ്റെപ്പ് 7: പാസ് വേഡ് ആവശ്യപ്പെടാത്ത വയര്‍ലെസ് നെറ്റുവര്‍ക്കുകളിലേക്ക് ഫോണ്‍ കണക്റ്റുചെയ്യുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ കണക്റ്റ് ചെയ്യുന്നത് ഡിവൈസിനെ നിങ്ങളറിയാതെ തന്നെ വൈറസ് അറ്റാക്ക് വഴി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനാകും. അതുപോലെ ഫോണില്‍ നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ അമിതമായി നിരക്കുകള്‍ ഇടാക്കുകയാണെങ്കില്‍ ഫോണ്‍ വൈറസ് ആക്രമണത്തില്‍പ്പെട്ടു എന്നും മനസ്സിലാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

സ്മാര്‍ട്ട്ഫോണ്‍ അപ്ഡേറ്റ് ചെയ്തോളൂ... പക്ഷേ ഇക്കാര്യം മറന്നിട്ടാകരുത് !

ഇക്കാലത്ത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. ...

news

ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ ഒരുങ്ങുന്നവരേ.... ഒരു നിമിഷം ഇതൊന്ന് ശ്രദ്ധിക്കൂ !

ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ? വിപണിയില്‍ നിരവധി ...

news

സ്മാർട്ട്ഫോൺ വാങ്ങുന്നത് തെറ്റല്ല, പക്ഷേ ഇതെല്ലാം അറിഞ്ഞതിനു ശേഷമായിരിക്കണമെന്നു മാത്രം !

മാസങ്ങളുടെ ഇടവേളയിൽ പുതിയ മൊബൈൽ ഫോൺ വാങ്ങുന്നവരാണ് ഇന്നത്തെ പുതുതലമുറ. നിത്യേന പുതിയ ...

news

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോളൂ, കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുകയും ചെയ്തോളൂ; പക്ഷേ...

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ സേവന-വേതന ...

Widgets Magazine