40 എം‌പി റിയര്‍ ക്യാമറ, 24 എം‌പി സെല്‍ഫി ക്യാമറ; ഹുവായ് പി സീരീസ് എത്തുന്നു !

40 മെഗാപിക്സല്‍ ക്യാമെറയില്‍ ഹുവാവെയുടെ P സീരിയസ്

Huawei P-series , smartphone , ഹുവായ് , ഹുവായ് പി സീരീസ് , സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2017 (11:11 IST)
പുതിയ ‘പി’ സീരീസ് സ്മാര്‍ട്ട്ഫോണുമായി ഹുവായ്. തകര്‍പ്പന്‍ ക്യാമറയുമായാണ് ഫോണ്‍ വിപണിയിലെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കമ്പനിയുടെ ട്വിറ്ററിലൂടെ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് 40 മെഗാപിക്സല്‍ ഡ്യൂവല്‍ പിന്‍‌ക്യാമറയാണ് ഫോണിനുള്ളത്. മാത്രമല്ല 24 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ടായിരിക്കും 2018 ലായിരിക്കും ഈ മോഡല്‍ വിപണിയിലെത്തുക. ഫോണിന്റെ ഫീച്ചറുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :