വണ്‍ പ്ലസ് 5ടിയ്ക്ക് തിരിച്ചടിയാകുമോ ? അത്യുഗ്രന്‍ ഫീച്ചറുകളുമായി ഷവോമി എം‌ഐ 7 !

6ജിബി റാമില്‍ ഷവോമി mi 7 എത്തുന്നു

Xiaomi Mi 7 , Xiaomi ,  Smartphone , Mobile ,  വണ്‍ പ്ലസ് 5ടി , ഷവോമി എം‌ഐ 7 , ഷവോമി , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍
സജിത്ത്| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (10:29 IST)
പുതിയൊരു സ്മാര്‍ട്ട്ഫോണുമായി ഷവോമി എത്തുന്നു. ഷവോമി എം‌ഐ 7 എന്ന മോഡലാണ് ഉടന്‍ വിപണിയിലേക്കെത്തുന്നത്. അത്യുഗ്രന്‍ ഫീച്ചറുകളുമായെത്തുന്ന ഈ ഫോണിന് ഏകദേശം 30000 രൂപയോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

6.01ഇഞ്ച്
OLED ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 18:9 റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേയെന്നും സൂചനയുണ്ട്. സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഇതിന്റെ
പ്രവര്‍ത്തനം. കൂടാതെ
6ജിബിയുടെ റാം ആയിരിക്കും ഫോണില്‍ ഉണ്ടാകുക.

16എം‌പി/16എം‌പി ഡ്യൂവല്‍ പിന്‍ ക്യാമറ(f/1.7 aperture)യാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ 5Tയ്ക്ക് വെല്ലുവിളിയുമായെത്തുന്ന ഈ ഫോണ്‍ അടുത്തവര്‍ഷം ആദ്യമായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുകയെന്നാണ് പ്രതീക്ഷ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :