ഇനിമുതല്‍ പാസ്‌പോര്‍ട്ട് അതിവേഗം ലഭിക്കും; മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് വന്‍ വരവേല്‍പ്പ്!

ന്യൂഡല്‍ഹി, വെള്ളി, 10 ഫെബ്രുവരി 2017 (17:43 IST)

Widgets Magazine
 Passport , Kendra facilities , narendra modi , BJP , postal service ,പോസ്‌റ്റോഫിസുകള്‍ ,  പാസ്‌പോര്‍ട്ട് , മോദി സര്‍ക്കാര്‍

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി രാജ്യത്തെ വിവിധ പോസ്‌റ്റോഫിസുകള്‍ വഴി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നു. വിദേശകാര്യ മന്ത്രാലയവും പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഹെഡ് പോസ്‌റ്റോഫിസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടാകും രാജ്യത്തെ 56 പോസ്‌റ്റോഫിസുകളില്‍ പുതിയ സംരഭത്തിന്റെ ഭാഗമാകുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ വിഷയത്തില്‍ വ്യക്‍തത ഉണ്ടാക്കും.

പ്രാഥമികഘട്ടത്തില്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്‌റ്റോഫീസുകള്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

മൈസൂര്‍, ദാഹോര്‍ എന്നീ ഹെഡ് പോസ്‌റ്റോഫിസുകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പുതിയ പദ്ധതി കൊണ്ട് സാധിക്കുമെന്നാണ് പൊതുവെയുള്ള നിഗമനം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്‌ത്തി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പട്ടാപ്പകല്‍ വെട്ടേറ്റു ...

news

ബിജെപിക്ക് വമ്പന്‍ തിരിച്ചടി; ബിഡിജെഎസ് ഇനി ഇടത്തോട്ടോ ?!

നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുമ്പും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടേ ബിഡിജെഎസ് ...

news

എംഎല്‍എമാര്‍ ഫോണ്‍ ഓഫ് ചെയ്തത് ഭീഷണിമൂലമെന്ന് പാര്‍ട്ടി വക്താവ്; എംഎല്‍എമാരുടെ പിന്തുണ പനീര്‍സെല്‍വത്തിനെന്ന് പൊന്നുസ്വാമി

ശശികലയെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ക്ക് ഭീഷണി ഉള്ളതായി പാര്‍ട്ടി വക്താവ് വളര്‍മതി. എം ...

news

മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ശശികലയ്ക്കെതിരെ പൊലീസില്‍ പരാതി; എം എല്‍ എമാര്‍ എവിടെയെന്ന് കോടതി

തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. ...

Widgets Magazine