Widgets Magazine
Widgets Magazine

കേന്ദ്ര സർക്കാർ വീണ്ടും; ആധാർകാർഡ് ഇല്ലാതെ ആരും കടയിലേക്ക് പോകണ്ട, മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരില്ല!

ന്യൂദൽഹി, ചൊവ്വ, 7 ഫെബ്രുവരി 2017 (15:28 IST)

Widgets Magazine

2016 നവംബർ 8ന് എന്തായിരുന്നു സംഭവിച്ചതെന്ന് ചോദിച്ചാൽ അധികമൊന്നും ആലോചിക്കേണ്ടി വരില്ല. കേന്ദ്ര സർക്കാരിന്റെ സർജിക്കൽ സ്ട്രൈക് നടന്ന ദിവസം. വ്യക്തമായി പറഞ്ഞാൽ നോട്ട് നിരോധന പ്രഖ്യാപനം നടത്തിയ ദിവസം. ഇതിന്റെ പ്രത്യാഘാതങ്ങളും ബുദ്ധിമുട്ടുകളും അവസാനിക്കുന്നതിനു മുന്നേ പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് മോദി സർക്കാർ.
 
റീചാർഹ് ചെയ്യണമെങ്കിൽ ആധാർകാർഡോ തിരിച്ചറിയൽ കർഡോ കാണിക്കണമെന്ന നിബന്ധനയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുന്നോട്ട് വെയ്ക്കുന്നത്. ആൾമാറാ‌ട്ടം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മറ്റു കുറ്റകൃത്യങ്ങൾ എന്നിവ തടയുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.
 
രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളിൽ 90 ശതമാനവും പ്രീപെയ്ഡ് കണക്ഷൻ ആണുള്ളത്. ബാക്കി പത്തു ശതമാനം പേർക്ക് മാത്രമാണ് പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളത്. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം നടപ്പിലാക്കാൻ ഉദ്ദേശിച്ചാൽ അത് സാധാരണക്കാരായ ജനങ്ങളെയാണ് ബാധിക്കുക. ഒരു വർഷത്തിനുള്ളിൽ പുതിയ പ്രഖ്യാപനം നടപ്പിൽ വരുമെന്നാണ് സൂചന.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേന്ദ്രത്തിന്റെ ദ്രോഹം തുടരുന്നു; ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം

ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ...

news

ലോ അക്കാദമിയില്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി; ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ആ‍വശ്യം

മരത്തിനു മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. ലോ അക്കാദമിയില്‍ ആണ് ...

news

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത അംഗീകാരം; വിനായകന്റെ തിടമ്പേറ്റി ചെപ്പുളശ്ശേരി അനന്തപത്മനാഭന്‍

വ്യത്യസ്തമായ ഒരു അംഗീകാരം ലഭിച്ചതില്‍ വിനായകന് സന്തോഷിക്കാം. മലയാളത്തിലെ സൂപ്പര്‍ ...

news

ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി അമ്മ മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു - കോടതിയും പൊലീസും ഞെട്ടലില്‍!

ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് ...

Widgets Magazine Widgets Magazine