Widgets Magazine Widgets Magazine

റേഷൻ വേണോ? എങ്കിൽ ആധാർ കാർഡ് നിർബന്ധം, സർക്കാർ ഉത്തരവിറക്കി

വെള്ളി, 10 ഫെബ്രുവരി 2017 (08:18 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികൾ പൂർണമായും അവസാനിക്കുന്നതിനു മുന്നേ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ. പാചകവാതകത്തിന് പിന്നാലെ റേഷന്‍ കടകളിലും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഇനിമുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം.
 
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റേതാണ് ഇതുസംബന്ധിച്ച വിജ്ഞാപനം. ബുധനാഴ്ച്ച മുതല്‍ വിജ്ഞാപനം നിലവില്‍ വന്നു. റേഷന്‍ സബ്‌സിഡിയിലെ അഴിമതി അവസാനിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഫലമായിട്ടാണ് വേണമെങ്കിൽ ആധാർ കാർഡ് കാണിക്കണമെന്ന് ഉത്തരവിട്ടത്.
 
ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ ഇളവ് ലഭിക്കും. ജൂണ്‍ 30ന് ശേഷവും ആധാര്‍ എടുക്കാത്തവര്‍ക്ക് റേഷന്‍ വഴി നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്‌സിഡി നല്‍കില്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികലയോ പനീർസെൽവമോ? എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തീരുമാനം ഉടൻ

തമിഴ്നാട് ഇനി ആര് ഭരിക്കണമെന്ന കാര്യത്തിൽ നിർണായക തീരുമാനം എടുക്കുന്നത് ...

news

പനീര്‍സെല്‍‌വത്തിന് പിന്തുണയുമായി ഡി എം കെ, തമിഴകത്ത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിന് സാധ്യത. പനീര്‍സെല്‍‌വം നിയമസഭയില്‍ ഭൂരിപക്ഷം ...

news

ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; വേര്‍പിരിയലിന് പിന്നില്‍ ഒരു ‘വമ്പന്‍ ചതി’

ലോസ് ഏഞ്ചല്‍സ്: ഡൊണാള്‍ഡ് ട്രം‌പിനെ അനുകൂലിക്കുകയും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് ...

Widgets Magazine Widgets Magazine