ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍

ന്യൂഡൽഹി, ചൊവ്വ, 7 ഫെബ്രുവരി 2017 (14:04 IST)

Widgets Magazine
   PM narendra modi , loksabha , modi , congress , cpm , Rahul ghandhi , sonia ghandhi , നരേന്ദ്ര മോദി , ജീവന് ഭീഷണിയുണ്ട് , കോണ്‍ഗ്രസ് , രാഹുൽ ഗാന്ധി , കോൺഗ്രസ്

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ ജീവന് ഭീഷണിയുണ്ടാകുന്നുണ്ട്. പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണ്, അത് ഇനിയും തുടരും. എന്തിനെയും ഏതിനെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും ലോക്‌സഭയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നെ പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനായി ജീവൻ നൽകാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാൽ, അവർ ഇന്ത്യക്കുവേണ്ടി ജീവിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഇടയ്ക്കെവിടെയോ നമുക്ക് ജനശക്തി നഷ്ടപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാൻ നമ്മൾ മറന്നുപോയി. നോട്ട് അസാധുവാക്കല്‍ ശരിയായ സമയത്തായിരുന്നുവെന്നും ഈ നീക്കം  ഗുണകരമായെന്നും മോദി പറഞ്ഞു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. താന്‍ മോദിക്കെതിരായ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുലിന്റെ പരാമര്‍ശത്തെയാണ് അദ്ദേഹം പരിഹസിച്ചത്. ഒടുവില്‍ ഭൂകമ്പമെത്തിയെന്നാണ് മോദിയുടെ പരിഹാസം.

തിങ്കളാഴ്ച്ച ഉത്തരാഖണ്ഡിലും ഡൽഹിയിലും ഉണ്ടായ നേരിയ ഭൂചലന​ത്തെ പരാമർശിക്കുകയായിരുന്നു മോദി.

സ്വാതന്ത്ര്യം നേടിത്തന്നത്​ ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത്​ കോ​ൺഗ്രസ്​ രൂപീകരിച്ചിട്ട്​ പോലുമില്ല. ഇത് അവർ​ അംഗീകരിക്കണം. കോണ്‍ഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങി. 1975-77 കാലത്ത് ജനാധിപത്യം ഭീഷണിയില്‍ ആയിരുന്ന കാര്യം എല്ലാവരും ഓര്‍ക്കണം. അക്കാലത്ത് പ്രതിപക്ഷ നേതാക്കള്‍ ജയില്‍ അടയ്ക്കപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. അഴിമതിയിലൂടെയാണ് ചിലര്‍ രാജ്യത്തെ സേവിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി ജീവന് ഭീഷണിയുണ്ട് കോണ്‍ഗ്രസ് രാഹുൽ ഗാന്ധി കോൺഗ്രസ് Modi Congress Cpm Loksabha Sonia Ghandhi Rahul Ghandhi Pm Narendra Modi

Widgets Magazine

വാര്‍ത്ത

news

പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി; അവരെ ആരോ പിടിച്ചു തള്ളി: ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിപ്പെടുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെ ചോദ്യം ചെയ്ത് എ ഐ എ ...

news

കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കള്ളന്‍ അടിച്ചുമാറ്റി!

കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. അദ്ദേഹത്തിന് ലഭിച്ച, സമാധാനത്തിനുള്ള നൊബേല്‍ ...

news

ജേക്കബ് തോമസിന് ആശ്വാസം; മതിയായ തെളിവുകൾ ഇല്ല, ജേക്കബ് തോമസിനെതിരായ ഹർജികൾ വിജിലൻസ് കോടതി തള്ളി

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി കോടതി തള്ളി. ജേക്കബ് തോമസിനെതിരായ മൂന്ന് ...

news

നോട്ട് അസാധുവാക്കൽ; ആസൂത്രണത്തിലും നടപ്പാക്കലിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു: ഡോ. സുദീപ്തോ മണ്ഡൽ

നോട്ട് അസാധുവാക്കൽ നടപടിക്കു ഇനിയും നീണ്ടുനിൽക്കുന്ന തരത്തിലുള്ള ...

Widgets Magazine