39,000 പാകിസ്ഥാൻ പൗരൻമാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൗദി അറേബ്യ!

കാരണം ഭയാനകം; 39,000 പാകിസ്ഥാൻ പൗരൻമാരെ സൗദി നാടുകടത്തി

   39,000 Pakistanis deported , Saudia Arabia , ISIS , Pakistan , India , India , Narendra modi , ഐഎസ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് , പാകിസ്ഥാൻ , ജിദ്ദ , പാക് പൗരൻമാര്‍
റിയാദ്| jibin| Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (16:42 IST)
ലോകത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുമായി ബന്ധുമുണ്ടെന്ന് ആരോപിച്ച് സൗദി അറേബ്യ 39,000 പൗരൻമാരെ നാടുകടത്തി. കഴിഞ്ഞ നാല് മാസത്തിനിടെയാണ് സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ നാടുകടത്തിയത്.

പാകിസ്ഥാനില്‍ നിന്നുള്ളവരെ കര്‍ശനം സുരക്ഷയ്‌ക്ക് വിധേയമാക്കിയ ശേഷമെ ഇനി സൗദി അറേബ്യയിലേക്ക് പ്രവേശിപ്പിക്കു. രാജ്യത്തുള്ളവരെ കർശനമായി നിരീക്ഷിക്കണമെന്നും സുരക്ഷാ ഏജൻസികള്‍ക്ക് നിര്‍ദേശം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ജിദ്ദയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരിലും വനിതകൾ അടക്കമുള്ള പാക് പൗരൻമാരുള്ളതാണ് സൗദി സര്‍ക്കാരിനെ ആശങ്കയിലാഴ്‌ത്തുന്നത്. പാക് പൗരൻമാരിൽ ചിലർക്ക് ഐഎസിനോട് അനുഭാവമുണ്ടെന്നാണ് രഹസ്യ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :