Widgets Magazine
Widgets Magazine

എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ, വ്യാഴം, 16 ഫെബ്രുവരി 2017 (16:58 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എ ഡി എം കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
 
മുഖ്യമന്ത്രിക്ക് പിന്നാലെ, ദിണ്ടിഗല്‍ ശ്രീനിവാസന്‍, കെ എ സെങ്കോട്ടൈന്‍, കെ രാജു, പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാര്‍, സി വി ഷണ്മുഖം, കെ പി അന്‍പഴകന്‍, ഡോ വി സരോജ, എം സി സമ്പത്ത്, കെ സി കറുപ്പണന്‍, ആര്‍ രാമരാജ്, ഒ എസ് മണിയന്‍, കെ രാധാകൃഷ്‌ണന്‍, ഡോ സി വിജയ ഭാസ്കര്‍, ആര്‍ ദുരൈക്കണ്ണ്, കടമ്പുര്‍ രാജു, ആര്‍ ബി ഉദയകുമാര്‍, എന്‍ നടരാജന്‍, കെ സി വീരമണി, രാജേന്ദ്ര ബാലാജി, പി ബെഞ്ചമിന്‍, ഡോ നിലോഫര്‍ കഫീല്‍, എം ആര്‍ വിജയഭാസ്കര്‍, ഡോ എം മണികണ്ഠന്‍, വി എം രാജലക്ഷ്‌മി, ജി ഭാസ്കരന്‍, എസ് രാമചന്ദ്രന്‍, എസ് വളര്‍മതി, ബാലകൃഷ്‌ണ റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദവി ഏറ്റെടുത്തു.
 
31 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സെങ്കോട്ടൈന്‍ മന്ത്രിയാകുന്നത് മൂന്നാം തവണ; ഇത്തവണ മന്ത്രിസഭയില്‍ മൂന്നാമന്‍

അമ്മ എടുത്തുമാറ്റിയ മന്ത്രിപദവി ചിന്നമ്മ പാര്‍ട്ടിനേതൃത്വത്തില്‍ എത്തിയതോടെ സെങ്കോട്ടൈനെ ...

news

നിലപാടില്‍ മാറ്റമില്ലെന്ന് ഒപിഎസ് വിഭാഗത്തെ എം എല്‍ എമാര്‍; കുടുംബാധിപത്യത്തെ അംഗീകരിക്കാന്‍ കഴിയില്ല; പോരാട്ടം തുടരുമെന്ന് ഒ പി എസ്

പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിനു കീഴില്‍ വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ ...

news

ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായരുടെ അറസ്റ്റ് കോടതി തടഞ്ഞു

അതേസമയം തന്റെ പരാതി പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും മൊഴി രേഖപ്പെടുത്തിയത് ...

Widgets Magazine